വലന്റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍.എസ്.എസ് നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്കുള്ള മറുപടിയാണ് “മാണിക്യ മലരായ പൂവി” ഗാനമെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മെവാനി. മറ്റുള്ളവരെ വെറുക്കുന്നതിനേക്കാള്‍ സ്‌നേഹിക്കുന്നതാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചെന്നും മെവാനി പറഞ്ഞു.

ഗാനം ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററിലാണ് മെവാനിയുടെ പ്രതികരണം. മോദിയോട് ആരെങ്കിലുമൊക്കെ “ഐ ലവ് യൂ” പറഞ്ഞിട്ടാകുമോയെന്നത് സംശയമായിരിക്കുമെന്നും മെവാനി ട്വീറ്റില്‍ പറയുന്നു.

 

ബജ്‌റംഗദള്‍ അടക്കമുള്ള സംഘടനകള്‍ വലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നാഗ്പൂരിലും ഇന്ന് ഹൈദരാബാദിലും കമിതാക്കളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.