നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും ജൂഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.

Photo: ജയറാം ആശകള്‍ ആയിരം സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോയില്‍ നിന്ന്
‘ജൂഡ് ആന്തണി ജോസഫാണ് എന്നെ സിനിമയുടെ കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തത്. ജൂഡ് സത്യേട്ടന്‍ സിനിമകളുടെ വലിയ ആരാധകനാണ്. ആ കാലഘട്ടത്തിലുള്ള പഴയ സിനിമകളുടെ കാര്യം അവന്‍ എപ്പോഴും എന്റെയടുത്ത് പറയും. തൂവല്‍കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അങ്ങനെ ഒരുപാട് സിനിമകളുണ്ട്.
സത്യന്‍ അന്തിക്കാട് ചെയ്തത് പോലൊരു സിനിമ എനിക്ക് ചെയ്യണമെന്നുണ്ട് എന്നും ജൂഡ് എപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു. അതുപോലെ ഒരുപാട് സിനിമകള്‍ ജൂഡിന്റെ മനസില്‍ ഉള്ളതുകൊണ്ടാകാം ആശകള്‍ ആയിരം സിനിമയുടെ ഗ്ലിംപ്‌സ് കണ്ട് പലരും ഒരു പഴയ സത്യന്‍ അന്തിക്കാട് സിനിമ കണ്ട ഫീല്‍ ഉണ്ടെന്ന് പറഞ്ഞത്.

അച്ഛന്‍ മകന്‍ കോമ്പോയൊക്കെ കണ്ടതുകൊണ്ടാകാം അവര്‍ക്ക് അങ്ങനെ തോന്നിയത്. അച്ഛന്‍ മകന്‍ കോമ്പോയില്‍ വരുന്ന ഒരുപാട് സിനിമകള്‍ ഞാന്‍ സത്യന്‍ അന്തിക്കാടുമായി ചെയ്തിട്ടുണ്ട്. ഞാനും തിലകന്‍ ചേട്ടനും, ഞാനും ഇന്നസെന്റ് ചേട്ടനും. അങ്ങനെ ഒരുപാട് സിനിമകള്‍,’ ജയറാം പറയുന്നു.
എന്റെ വീട് അപ്പൂന്റെയും സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമകള്‍ തങ്ങളെ തേടി വന്നിരുന്നുവെന്നും എന്നാല്‍ അതിലൊന്നും ഒരു പുതുമ തോന്നിയിരുന്നില്ലെന്നും ജയറാം പറയുന്നു. ആശകള്‍ ആയിരം സിനിമയ്ക്ക് ഒരു യുണീക് അപ്രോച്ചുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയറാമും കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ എന്റെ വീട് അപ്പൂന്റെയും സംവിധാനം ചെയ്തത് സിബി മലയിലാണ്.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ആശകള്‍ ആയിരത്തില്‍ സായ് കുമാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സനല്‍ ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും.
Content Highlight: Jayaram talks about the movie Ashakal Aiyaram