ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് കളംമൊരുങ്ങുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നാണ് അരങ്ങേറുന്നത്. ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.
നീണ്ട ഇടവേളക്ക് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്ന പരമ്പരയെന്ന പ്രത്യേകത കൂടിയും ഈ സീരീസിനുണ്ട്. പരിക്കേറ്റ ബുംറ സമീപകാലങ്ങളിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു.
ഈ പരമ്പരയിലും താരം വിട്ടുനിൽക്കുന്നുവെന്ന് റിപ്പോർട്ടുകളും നിലനിന്നിരുന്നു. എന്നാൽ താരം പൂർണ ഫിറ്റ്നസ് നേടി കൊണ്ട് അഫ്ഗാൻ പരമ്പരയിൽ ഇടം നേടുകയായിരുന്നു.
തിരിച്ചുവരവിൽ ടി-20യിൽ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവർണാവസരവും ബുംറയുടെ മുന്നിലുണ്ട്. കുട്ടി ക്രിക്കറ്റിൽ 350 വിക്കറ്റുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് ബുംറക്കുള്ളത്. ഇതിനായി വേണ്ടത് ഒരു വിക്കറ്റ് മാത്രമാണ്.
ഇതുവരെ 283 ടി-20 മത്സരങ്ങളിൽ നിന്നും 349 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യയ്ക്കുവേണ്ടി 95 മത്സരങ്ങളിൽ പന്തെറിഞ്ഞ ബുംറ 121 വിക്കറ്റുകൾ ആണ് നേടിയിട്ടുള്ളത്.

അതേസമയം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയർലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയുള്ള പരമ്പരകൾ ശ്രേയസിന്റെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ സിംബാബ്വേക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അയ്യരുടെ കീഴിൽ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവർത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് താക്കൂർ.
Content Highlight: Jasprit Bumrah need one wicket to create a new milestone in T20 cricket
