ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് കളംമൊരുങ്ങുകയാണ് മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നാണ് അരങ്ങേറുന്നത്. ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഏതെല്ലാം താരങ്ങളായിരിക്കും ഓപ്പൺ ചെയ്യുകയെന്നാണ് ആരാധകർ നോക്കുന്നത്.

അഭിഷേക് ശർമയും യുവതാരം വൈഭവ് സൂര്യവംശിയും മലയാളി താരം സഞ്ജു സാംസണുമെല്ലാം ടീമിൽ ഇടം നേടിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസൺ ഓപ്പണിങ്ങിൽ മടങ്ങിയെത്തുമയെന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ.

അഭിഷേക്, സഞ്ജു, വൈഭവ് എന്നിവരെ ആരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് അയ്യർ പറഞ്ഞത്. പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

‘അഭിഷേക്, സഞ്ജു, സൂര്യവംശി ഇവർ മൂന്ന് പേരും ഉണ്ടാവുന്നത് ടീമിന് അധികമായി ഗുണം ചെയ്യും. സ്വന്തം മേഖലയിൽ അവർ മികച്ച താരങ്ങളാണ്. അവർ സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ ഇവരിൽ ആരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ബുദ്ധിമുട്ടുള്ള തീരുമാനം ആയിരിക്കും. എന്നാൽ അവസരം ലഭിക്കുന്ന ഏത് താരവും ടീമിന് ഗുണം ചെയ്യും.

ടീമിന് പുറത്തുള്ള താരങ്ങളുമായും പരിശീലകർക്കൊപ്പവും ഞാൻ സംസാരിക്കാറുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകുന്നതും പ്രധാനപ്പെട്ട കാര്യമാണ്‌. ‘നിങ്ങൾക്ക് കഴിവുണ്ട് നിങ്ങളുടെ അവസരം തീർച്ചയായും വരും’ ഈ വിശ്വാസം അവർക്കുണ്ടാവണം. അവസരം ലഭിക്കുന്ന ദിവസം അവർക്ക് മികച്ച രീതിയിൽ ഉപയോഗിക്കാനാകും,’ ശ്രേയസ് അയ്യർ പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ കുപ്പായ മണിയുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിംബാബ്വേക്കെതിരായ ടി-20 പരമ്പരയിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല.

അയർലാൻഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. സഞ്ജുവിന് പകരം വൈഭവ് ആയിരുന്നു ഓപ്പണറായി കളത്തിലിറങ്ങിയിരുന്നത്.

അതേസമയം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയർലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയുള്ള പരമ്പരകൾ ശ്രേയസിന്റെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ സിംബാബ്വേക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അയ്യരുടെ കീഴിൽ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവർത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.

Content Highlight: Shreyas Iyer talks about the opening position of Indian cricket team