സുഷുക്ക: ഫോര്‍മുല -1 കാറോട്ടത്തിന്റെ ജാപ്പനീസ് ഗ്രാന്‍പ്രിയില്‍ റെഡ്ബുളിന്റെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റല്‍ ജേതാവായി. രണ്ടാഴ്ച മുന്‍പ് സിംഗപ്പൂര്‍ ഗ്രാന്‍പ്രിയിലും വെറ്റല്‍ തന്നെയായിരുന്നു ജേതാവ്.[]
ഇതോടെ ഈ സീസണില്‍ തുടര്‍ച്ചയായി രണ്ട് ഗ്രാന്‍പ്രി ജയിക്കുന്ന ആദ്യ ഡ്രൈവറായി വെറ്റല്‍ മാറി. സീസണില്‍ വെറ്റലിന്റെ മൂന്നാം വിജയവുമാണിത്.
നിലവിലെ ലോക ചാമ്പ്യനാണ് ഇരുപത്തഞ്ചുകാരനായ വെറ്റല്‍. കരിയറിലെ 24-ാം കിരീടം നേടിയ വെറ്റല്‍ ഇതോടെ വിജയങ്ങളില്‍ അര്‍ജന്റീനക്കാരന്‍ യുവാന്‍ മാനുവല്‍ ഫാന്‍ജിയോയ്ക്ക് ഒപ്പമെത്തി.
മത്സരത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന അലോന്‍സോ കിമി റൈക്കോണന്റെ കാറുമായി കൂട്ടിയിടിച്ചതോടെ തുടക്കത്തില്‍ത്തന്നെ പുറത്തായി. ഇതോടെ വെറ്റലും ഫെറാറിയുടെ ഫെര്‍ണാന്‍ഡോ അലോന്‍സോയും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു.
