യുവാക്കളെ ഒന്നാകെ ഇളക്കിമറിക്കാനൊരുങ്ങുകയാണ് ബേസില്‍ ജോസഫ് നായകനാവുന്ന ജാന്‍-എ-മന്‍. നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ജാന്‍-എ-മന്‍ ടീം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ബേസിലിന്റെ കഥാപാത്രത്തിന്റെ പിറന്നാളാഘോഷിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളെ പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു പുതിയ പോസ്റ്ററിനും ലഭിച്ചത്.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോസ്റ്ററിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
Content Highlight: Jan E Man team releases new video
