റാഞ്ചി: മലയാളി താരം അനസ് എടത്തൊടികയെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുകയാണ് ജംഷഡ്പൂര്‍ എഫ്.സി. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ക്ലബ്ബ് താരത്തെ സ്വാഗതം ചെയ്തത്. വെല്‍ക്കം ബാക്ക് അനസ് ,ജം കേ ഖേലോ എന്ന ഹാഷ് ടാഗോടുകൂടിയാണ് ജംഷഡ്പൂര്‍ എഫ്.സി തങ്ങളുടെ താരത്തെ സ്വാഗതം ചെയ്തത്.

മലയാളി താരം രഹ്നേഷും ഫാറൂഖ് ചൗധരിയുമടക്കമുള്ള താരങ്ങള്‍ പോസ്റ്റിന് താഴെ അനസിന് ആശംസകളുമായി എത്തിയിട്ടുണ്ട്. 2018 ലായിരുന്നു അനസ് മുന്‍പ് ജംഷഡ്പൂരില്‍ കളിച്ചത്.

അനസ് ഒരിക്കല്‍ക്കൂടി ബൂട്ടുകെട്ടുന്നതിന്റെ ആവേശത്തിലാണ് മലയാളി ആരാധകര്‍. കഴിഞ്ഞ സീസണില്‍ അനസ് ഒരു ടീമിനു വേണ്ടിയും കളിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അനസിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എ.ടി.കെയില്‍ നിന്ന് റിലീസായ ശേഷം ഒരു ക്ലബ് ഫുട്ബോളിലും അനസ് ഇറങ്ങിയിട്ടില്ല.

മുംബൈ സിറ്റി എഫ്.സി, പൂനെ എഫ്.സി, ഡല്‍ഹി ഡൈനാമോസ്, മോഹന്‍ ബഗാന്‍, എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും അനസ് മുമ്പ് ബൂട്ട് കെട്ടിയിരുന്നു.

Content Highlight: Jamshadpur FC ISL Anas Edathodika