ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ തന്നെയും തന്റെ അമ്മയേയും അധിക്ഷേപിച്ച വിദ്യാര്‍ത്ഥികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമനടപടി ഇതിനൊരു പരിഹാരമല്ലന്നും വഴിതെറ്റിയ കുട്ടികളെ ശരിയായ പാത കാണിക്കണമെന്നും മോദി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോദിയുടെ പരാമര്‍ശം.
ദുരുപയോഗം ഒന്നിനും ഒരു പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് നേര്‍വഴിക്ക് നയിക്കാം ഇന്ത്യക്കായി പ്രവര്‍ത്തിക്കാം എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്.
‘പ്രിയ സുഹൃത്തുക്കളെ, ഇന്ന് എനിക്ക് നിങ്ങളോട് മാത്രം സംസാരിക്കണമെന്ന് തോന്നുന്നു. ജന്തര്‍ മന്തറില്‍ സംഭവിച്ചത് രാജ്യവും ലോകവും കണ്ടതാണ്. ചില കുസൃതിക്കാരായ കുട്ടികള്‍ വളരെ അശ്ലീലവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചു. അത് ഏതൊരു നാഗരിക സമൂഹത്തിനും ചേര്‍ന്നതല്ല. അത്തരം വാക്കുകളാണ് പ്രയോഗിച്ചത്. അവര്‍ എന്നെ അധിക്ഷേപിച്ചു, അന്തരിച്ച എന്റെ അമ്മയെപ്പോലും അവര്‍ അധിക്ഷേപിച്ചു. ഇതെല്ലാം എത്രത്തോളം മോശമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഒരു സ്ത്രീക്കെതിരെ നോയിഡയിലെ എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
എഫ്.ഐ.ആര്‍ പ്രകാരം, ജൂലൈ 23ന് ജന്തര്‍ മന്തറില്‍ വെച്ച് പ്രതി പ്രധാനമന്ത്രിക്കെതിരെ ‘അധിക്ഷേപകരവും ആക്ഷേപകരവുമായ’ ഭാഷ ഉപയോഗിച്ചെന്നും, ഭരണഘടനാ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുകയും വെറുപ്പ് പരത്താനും പൊതുസമാധാനം തകര്‍ക്കാനും ശ്രമിച്ചെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.
ഈ സംഭവത്തെ ഒരു ‘സാംസ്‌കാരിക ആഘാതം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് ഒരു പെണ്‍കുട്ടിക്ക് ചേര്‍ന്ന ഭാഷയല്ലെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
‘എനിക്ക് അവര്‍ക്ക് മാപ്പ് നല്‍കണം. ആളുകള്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്, എന്നാല്‍ നമ്മുടെ പെണ്‍മക്കള്‍ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് ഒരു സാംസ്‌കാരിക ആഘാതമാണ്,’ അദ്ദേഹം പറഞ്ഞു.
ഈ കുട്ടികളെ ചേര്‍ത്തണയ്ക്കാനും അവര്‍ക്ക് ശരിയായ പാത കാണിച്ചുകൊടുക്കാനുമുള്ള സമയമാണിതെന്നും അവര്‍ വഴി തെറ്റിയ കുട്ടികളാണെന്നും അവരെ നേര്‍വഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു.
ശിക്ഷിക്കുന്നതും കോടതി കയറ്റി ഇറക്കുന്നതും സമൂഹത്തില്‍ പീഡിപ്പിക്കുന്നതും സാഹചര്യത്തിന് മാറ്റമുണ്ടാക്കില്ല. തനിക്ക് അവരോട് ക്ഷമിക്കണെന്നും. സമൂഹം ഇത് സ്വീകരിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘എന്റെ ഹൃദയത്തിലെ ഒരേയൊരു വികാരം ഇതാണ് ചിലപ്പോള്‍ നമ്മള്‍ അബദ്ധത്തില്‍ സ്വന്തം നാക്ക് കടിക്കുകയും ചോര വരികയും ചെയ്യാറുണ്ട്, പക്ഷേ നമ്മള്‍ പല്ലുകള്‍ തളളിക്കളയാറില്ല. കാരണം പല്ലും നാക്കും നമ്മുടേതാണ്. ഈ കുട്ടികളും നമ്മുടേതാണ്. അവര്‍ക്ക് വഴി കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ ജോലിയാണ്.
വഴിതെറ്റിയവരെ നയിക്കുക എന്നത് പ്രയാസകരമാണ്, പക്ഷേ ആ പ്രയാസമേറിയ ജോലി നമുക്ക് ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഈ കുട്ടികളോട് പറയുന്നത് കുട്ടികളേ, വരൂ, നമുക്ക് രാജ്യത്തിനായി ഒന്നിച്ചു മുന്നേറാം. പുതിയ എന്തെങ്കിലും പഠിക്കാം. നമ്മുടെ തെറ്റുകളില്‍ നിന്ന് പോലും പഠിച്ച് സ്വപ്നങ്ങളുമായി മുന്നോട്ട് പോകാം,’ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും അത് ഇനിയും മുന്നോട്ട് പോകുമെന്നും നിങ്ങളുടെ പുരോഗതിയും ഉറപ്പാണെന്നും അതാണ് തന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നിങ്ങള്‍ക്കായി ജീവിക്കുന്നു, നിങ്ങളുടെ ശോഭനമായ ഭാവിയ്ക്കായി കഠിനാധ്വാനം ചെയ്യുന്നു. വരൂ, രാജ്യത്തെ ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകാം. വളരെ നന്ദി സുഹൃത്തുക്കളെ. വരൂ, തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകൂ,’ പ്രധാനമന്ത്രി പറഞ്ഞു.
Content Highlight: It does not befit our culture for a young woman to use such words: Modi says he forgives those who raised slogans against him.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.