തനിക്ക് സിനിമയില്‍ നിന്ന് ഒരുപാട് ഓഫറുകളൊന്നും വന്നിരുന്നില്ലെന്നും നല്ലൊരു ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആശകള്‍ ആയിരം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും നടി ഇഷാനി കൃഷ്ണ. വനിത യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇഷാനി കൃഷ്ണ.

Photo: ഇഷാനി കൃഷ്ണ/Instagram.com

മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയ്ക്ക് ശേഷം ഇഷാനി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ആശകള്‍ ആയിരം. ജി.പ്രജിത്തിന്റെ സംവിധാനത്തില്‍ ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ ഫെബ്രുവരി 6നാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ ആശകള്‍ ആയിരം സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇഷാനി കൃഷ്ണ.

‘ഈ ചിത്രത്തിന്റെ ക്രൂവും കാസ്റ്റും എല്ലാം തന്നെ മികച്ചതായിരുന്നു. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമൊന്നും ഈ സിനിമയില്‍ ഇല്ല. അല്ലെങ്കില്‍ അത്ര പ്രധാനപ്പെട്ട റോളൊന്നും അല്ല. പക്ഷേ ആ ക്യാരക്ടറിന് സിനിമയില്‍ ഉണ്ടാകുന്ന ഇംപാക്ട് അത്യാവശ്യം പ്രധാനപ്പെട്ടതാണ്.

മറ്റ് കാര്യങ്ങളൊന്നും ഞാന്‍ കൂടുതല്‍ നോക്കിയില്ല. ഇത്രയും നല്ലൊരു ഓഫര്‍ ഇനി വരില്ല. അവര്‍ക്ക് ഒരു ലുക്ക് ടെസ്റ്റ് വേണമായിരുന്നു. അങ്ങനെ ഞാന്‍ കൊച്ചിയില്‍ പോയി ലുക്ക് ടെസ്റ്റ് കഴിഞ്ഞു. പെട്ടെന്ന് തന്നെ ഷൂട്ടിങ് തുടങ്ങി,’ ഇഷാനി കൃഷ്ണ പറയുന്നു.

വീട്ടില്‍ തങ്ങള്‍ നാല് പേരുള്ളത് കൊണ്ട് ഒരോ കോള്‍ വരുമ്പോഴും ആര്‍ക്കുള്ളതാണെന്ന് തങ്ങളും ആലോചിച്ചിരിക്കുമെന്നും തനിക്ക് ഫോണ്‍ കോള്‍ വന്നപ്പോള്‍ എന്നെ തന്നെയാണോ വിളിക്കുന്നതെന്ന് സംശയമുണ്ടായെന്നും ഇഷാനി പറയുന്നു.

താന്‍ സിനിമയില്‍ വന്ന് കാണണമെന്ന് അച്ഛന് ആഗ്രഹമുള്ളത് പോലെ അമ്മയ്ക്കുമുണ്ടെന്നും എന്നാല്‍ അമ്മ അധികം പ്രകടിപ്പിക്കാറില്ലെന്നും നടി പറയുന്നു. അമ്മക്ക് പണ്ട് മുതലേ തന്നെ ഒരു നായികയായി കാണണമെന്നുണ്ടെന്നും തനിക്ക് അതിനുള്ള കാലിബറുണ്ടെന്ന് അവര്‍ക്ക് തോന്നിയിട്ടുണണ്ടെന്നും ഇഷാനി പറഞ്ഞു.

അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ആശകള്‍ ആയിരം നിര്‍മിച്ചത് ഗോകുലം ഗോപാലനാണ്. സിനിമയില്‍ ആശ ശരത്ത്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Ishani Krishna about the movie Aashakal Aiyaram