കൊച്ചി: നിലവില്‍ ഏറ്റവും ചര്‍ച്ചയായ വെബ് സീരിസാണ് ഒതളങ്ങ തുരുത്ത്. കഴിഞ്ഞ മാസത്തിലാണ് ഒതളങ്ങ തുരുത്ത് എന്നൊരു സീരിസിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ വരുന്നത്.

നല്ല നാടന്‍ വെബ് സീരിസ് എന്ന ടാഗ് കൃത്യം ചേരുന്നതാണ് ഒതളങ്ങ തുരുത്ത്. ആക്ടേഴ്സിന്റെ സ്വഭാവികതയും സ്‌ക്രീന്‍പ്ലെയും പോലെ തന്നെ കിടിലന്‍ ടെക്നിക്കല്‍ പെര്‍ഫക്ഷനും ചേര്‍ന്ന സീരിസിന് നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോഴിതാ ഒതളങ്ങ തുരുത്ത് ഭാവിയില്‍ സിനിമയായി തന്നെ ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ സംവിധായകതന്‍ അന്‍വര്‍ റഷീദ്. ഒതളങ്ങയുടെ സംവിധായകനായ അംബൂജിയുമായി മാധ്യമം നടത്തിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

മിഥുന്‍ മാനുവല്‍ തോമസ്, അനുരാജ് മനോഹര്‍ തുടങ്ങിയവരും അഭിനന്ദനങ്ങളുമായി എത്തിയിരുന്നെന്നും അംബൂജി പറഞ്ഞു. ഇതുവരെ ആറ് എപ്പിസോഡ് ആണ് ഒതളങ്ങ തുരുത്തില്‍ വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആദ്യ എപ്പിസോഡ് ആയ ഒതളങ്ങ പ്രേമം വരുന്നത്.

കൊല്ലം കരുനാഗപ്പിള്ളിക്കാരനായ അംബുജി തന്നെയാണ് ഒതളങ്ങയുടെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക