ഡോലീട എന്ന ഹിന്ദി ഗാനത്തിന് ചുവട് വെച്ച് ഇരട്ട സിനിമയിലെ താരങ്ങള്‍. പ്രതിയുടെ കൂടെ ഒരു ഗ്രൂപ്പ് ഡാന്‍സ് എന്ന ക്യാപ്ഷനോടെ നടി ശ്രുതി സുരേഷാണ് നൃത്ത വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ വനിതാ പൊലീസായി വേഷമിട്ട താരങ്ങളും കള്ളനായി അഭിനയിക്കുന്ന താരവുമാണ് ശ്രുതി പങ്കിട്ട വീഡിയോയില്‍ നൃത്തം ചെയ്യുന്നത്.
ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ഇരട്ട. ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. ചിത്രത്തിലെ ജോജുവിന്റെ പ്രകനത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
