ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് പഞ്ചാബ് കിങ്സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ടീം തോല്‍വി വഴങ്ങിയത്. ഇതോടെ ഈ സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയും പഞ്ചാബ് നേരിട്ടു.
മത്സരത്തില്‍ പഞ്ചാബ് നിരയില്‍ പ്രിയാന്‍ഷ് ആര്യ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരം 33 പന്തില്‍ 56 റണ്‍സാണ് അടിച്ചത്. ആറ് സിക്‌സറുകളും രണ്ട് ഫോറുകളുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്.
പ്രിയാൻഷ് ആര്യ. Photo: IndianPremierLeague/x.com
മത്സരത്തിന്റെ ആദ്യ പന്ത് തന്നെ സിക്‌സറടിച്ച് തുടങ്ങിയ പ്രിയാന്‍ഷ് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 2025 സീസണ്‍ മുതല്‍ പവര്‍പ്ലേയില്‍ ഏറ്റവും സിക്‌സടിക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് പഞ്ചാബ് ഓപ്പണര്‍ നേടിയത്. 40 സിക്‌സറുകളുമായാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.
2025 ഐ.പി.എല്‍ സീസണ്‍ മുതല്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍, സിക്സറുകള്‍
വൈഭവ് സൂര്യവംശി – 46
പ്രിയാന്‍ഷ് ആര്യ – 40
അഭിഷേക് ശര്‍മ – 39
മിച്ചല്‍ മാര്‍ഷ് – 34
യശസ്വി ജെയ്സ്വാള്‍ – 33
റിയാന്‍ റിക്കില്‍ട്ടണ്‍ – 29
പ്രഭ്‌സിമ്രാന്‍ സിങ് – 29
പ്രിയാൻഷ് ആര്യ. Photo: iplt20.com
ഈ സീസണില്‍ പ്രിയാന്‍ഷ് മികച്ച പ്രകടനമാണ് നടത്തുന്നത്. 11 ഇന്നിങ്‌സില്‍ കളിച്ച താരം 342 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടിക്കുകയും ചെയ്തു. 34.20 ശരാശരിയും 226.49 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.