മനാമ: ബഹ്റൈനിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ബഹ്റൈനില്‍ ഇറാന് ആക്രമണ ശ്രമം നടത്തുന്നത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. അതി രാവിലെ 4:30 ഓടെ തന്നെ രാജ്യത്ത് അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു.
പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജാഗ്രത സന്ദേശത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കന്‍ വ്യോമ താവളത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി സുരക്ഷാ സേന അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് തവണയാണ് രാജ്യത്ത് അപായ സൈറണ്‍ മുഴങ്ങിയത്. പിന്നീട് സ്ഥിതി ഗതികള്‍ വിലയിരുത്തി ആള് കിയര്‍ മെസേജും നല്കി.
പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകാതെ സംയമനം പാലിക്കണമെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയാല്‍ എല്ലാവരും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പൊതുസുരക്ഷ മുന്‍നിര്‍ത്തി അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlight: Iranian attack on American base in Bahrain: Air defense forces report successful interception
