200*; ഡബിള്‍ സെഞ്ച്വറിയില്‍ തിളങ്ങി കമ്മിന്‍സ്
Cricket
200*; ഡബിള്‍ സെഞ്ച്വറിയില്‍ തിളങ്ങി കമ്മിന്‍സ്
ഫസീഹ പി.സി.
Monday, 18th May 2026, 9:19 pm

ടി – 20 ക്രിക്കറ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐ.പി.എല്‍ 2026ല്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഹൈദരാബാദ് – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയാണ് ഓസീസ് ബൗളര്‍ ഈ നേട്ടം കൈപ്പിടിയില്‍ ഒതുക്കിയത്. തന്റെ 177ാം ഇന്നിങ്സിലാണ് താരത്തിന്റെ ഈ നേട്ടം.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ വീഴ്ത്തിയാണ് കമ്മിന്‍സ് തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ താരം കാര്‍ത്തിക് ശര്‍മയെയും ഋതുരാജ് ഗെയ്ക്വാദിനെയും പുറത്താക്കി. മൂന്നാം വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഓസീസ് പേസര്‍ ടി – 20 വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ചെന്നൈക്കെതിരെ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്താണ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 7.0 എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.

അതേസമയം, മത്സരത്തില്‍ ചെന്നൈ 18 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 159 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 22 റണ്‍സെടുത്ത ശിവം ദുബൈയും ഒരു പന്തില്‍ റണ്ണൊന്നും നേടാതെ പ്രശാന്ത് വീറുമാണ് ക്രീസിലുള്ളത്.

ഡെവാള്‍ഡ് ബ്രെവിസ് (27 പന്തില്‍ 44) കാര്‍ത്തിക് ശര്‍മ (19 പന്തല്‍ 32), സഞ്ജു സാംസണ്‍ (13 പന്തില്‍ 27), ഋതുരാജ് ഗെയ്ക്വാദ് (21 പന്തില്‍ 15), ഉര്‍വില്‍ പട്ടേല്‍ (എട്ട് പന്തില്‍ 13) എന്നിവര്‍ ചെന്നൈ നിരയില്‍ കൂടാരം കയറി.

കമ്മിന്‍സ് പുറമെ, സാകിബ് ഹുസൈനും ഇഷാന്‍ മലിംഗയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: IPL 2026: Pat Cummins complete 200 wickets in T20

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി