ഐ.പി.എല്‍ 2026ലെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിട്ടുണ്ട്.
ഐ.പി.എല്‍ 2026ലെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിട്ടുണ്ട്.
കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്. താരം 40 പന്തില്‍ 67 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 167.5 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു കെ.കെ.ആര്‍ ക്യാപ്റ്റന്‍ ബാറ്റേന്തിയത്.
Captain Ajinkya Rahane guides #KKR with a 27-ball fifty 🔥
His 3⃣4⃣ th in #TATAIPL 👏
Updates ▶️ https://t.co/JmJcgsoHQ7#KhelBindaas | #MIvKKR | @KKRiders | @ajinkyarahane88 pic.twitter.com/0dGna4kKBi
— IndianPremierLeague (@IPL) March 29, 2026
ഈ ഇന്നിങ്സോടെ രഹാനെയ്ക്ക് ഒരു നേട്ടവും കുറിക്കാനായി. ഐ.പി.എല്ലില്‍ മുംബൈക്കെതിരെ ഒരു കെ.കെ.ആര്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ ചേര്‍ത്തത്.
അതേസമയം, ഈ അര്‍ധ സെഞ്ച്വറി മുംബൈക്കെതിരെയുള്ള രഹാനെയുടെ ആറാമത്തെ 50+ സ്‌കോറാണ്. ഇങ്ങനെ താരം മുംബൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ മത്സരങ്ങളില്‍ ഒന്നും താരത്തിന്റെ ടീം തോല്‍വി വഴങ്ങിയിട്ടില്ലെന്നത് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
A 28-ball fifty to start the new season 🙌
Angkrish Raghuvanshi with an impactful knock to power #KKR 👌
Updates ▶️ https://t.co/JmJcgsoHQ7#KhelBindaas | #MIvKKR | @KKRiders | @angkrish10 pic.twitter.com/5GqvyZHXLI
— IndianPremierLeague (@IPL) March 29, 2026
മത്സരത്തില്‍ രഹാനെയ്ക്ക് പുറമെ, യുവതാരം അംഗ്രിഷ് റഗുവംശിയും അര്‍ധ സെഞ്ച്വറി നേടി. താരം 29 പന്തില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 51 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ഫിന്‍ അലന്‍ 17 പന്തില്‍ 37 റണ്‍സും റിങ്കു സിങ് 21 പന്തില്‍ പുറത്താവാതെ 33 റണ്‍സും ചേര്‍ത്തു.
മുംബൈക്കായി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് ഷര്‍ദുല്‍ താക്കൂരാണ്. താരം നാല് ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ശേഷിക്കുന്ന ഒരു വിക്കറ്റ് ഹര്‍ദിക് പാണ്ഡ്യയും സ്വന്തമാക്കി.
Content Highlight: IPL 2026: MI vs KKR: Ajinkya Rahane registers highest individual score of a KKR captain against Mumbai Indians in IPL