ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് വിക്കറ്റ് 226 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങുന്ന കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം ഇതൊരു വമ്പന്‍ റണ്‍മല തന്നെയാണ്. ഇതുവരെ ഐ.പി.എല്‍ ചരിത്രത്തില്‍ 210 റണ്‍സിന് മുകളില്‍ ചെയ്‌സ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്ത ഒരു മത്സരത്തില്‍ പോലും വിജയം സ്വന്തമാക്കിയിട്ടില്ല.
Fireshow with the bat 🔥
Over to our bowlers now 💪 pic.twitter.com/VnlID3WONQ
— SunRisers Hyderabad (@SunRisers) April 2, 2026
ഇതുവരെ 13 മത്സരങ്ങളില്‍ ചെയ്‌സിങ്ങിന് ഇറങ്ങിയെങ്കിലും ഒരു മത്സരത്തിലും വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ ഹൈദരാബാദിനെതിരായ ഈ മത്സരത്തില്‍ എന്ത് വില നല്‍കിയും ടീമിനെ വിജയത്തിലെത്തിക്കാനാകും കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ ലക്ഷ്യമിടുന്നത്.
ഹൈദരാബാദിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും കാഴ്ചവെച്ചത്. 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയാണ് താരം പുറത്തായത്. 219.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കാര്‍തിക് ത്യാഗിക്കാണ് വിക്കറ്റ്.
അഭിഷേക് 21 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 228.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ബാറ്റിങ്. ടീമിന്റെ ടോപ് സ്‌കോറര്‍ ഹെന്റിച്ച് ക്ലാസനാണ്. 35 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. ആറാമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി 24 പന്തില്‍ 39 റണ്‍സും നേടി.
അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലസിങ് മുസാരബാനിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാര്‍തിക് ത്യാഗി, അനുകുല്‍ റോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: IPL 2026: Kolkata Night Riders Not Won A single Match While Chasing 210+ Target In IPL
