ഐ.പി.എല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ കെ. കെ. ആര്‍ 78 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ (18 പന്തില്‍ 36), കാമറൂണ്‍ ഗ്രീന്‍ (ഒരു പന്തില്‍ ഒരു റണ്‍സ്) എന്നിവരാണ് ക്രീസിലുള്ളത്.
അതേസമയം, മുംബൈക്കെതിരെയുള്ള പ്ലെയിങ് ഇലവനില്‍ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നും ഇടം പിടിച്ചിട്ടുണ്ട്. അതോടെ ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ ചേര്‍ത്തു.
സുനിൽ നരെയ്ൻ. Photo: KolkataKnightRiders
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശ താരമെന്ന നേട്ടമാണ് നരെയ്ന്‍ സ്വന്തമാക്കിയത്. മുംബൈക്കെതിരെയുള്ള ഈ മത്സരം താരത്തിന്റെ ഈ ടൂര്‍ണമെന്റിലെ 190ാം മത്സരമാണ്.
മുംബൈ ഇതിഹാസം കിറോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് നരെയ്ന്‍ ഈ നേട്ടത്തില്‍ തലപ്പത്തെത്തിയത്. പൊള്ളാര്‍ഡ് ടൂര്‍ണമെന്റില്‍ 189 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയിട്ടുള്ളത്.