താണ്ഡവമാടി ഫിന്‍ അലന്‍; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ചരിത്രനേട്ടം
Cricket
താണ്ഡവമാടി ഫിന്‍ അലന്‍; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ചരിത്രനേട്ടം
ഫസീഹ പി.സി.
Saturday, 16th May 2026, 9:25 pm

2026 ഐ.പി.എല്‍ 60ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്തിട്ടുണ്ട്. ഹാട്രിക്ക് അര്‍ധ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

കൊല്‍ക്കത്തക്കായി ഓപ്പണര്‍ ഫിന്‍ അലന്‍ മിന്നും ബാറ്റിങ്ങാണ് നടത്തിയത്. 35 പന്തുകള്‍ നേരിട്ട താരം 93 റണ്‍സുമായാണ് തിരികെ നടന്നത്. 265.71 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ താണ്ഡവം. ഈ ഇന്നിങ്‌സിനിടെ താരം നാല് ഫോറുകളും പത്ത് സിക്‌സുകളുമാണ് താരം അതിര്‍ത്തി കടത്തിയത്.

ഫിൻ അലൻ. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഫിന്‍ അലന്‍ സ്വന്തമാക്കി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം ഇന്നിങ്‌സുകളിൽ പത്തിലധികം സിക്‌സറുകൾ നേടിയ ഏക താരമെന്ന നേട്ടമാണ് ന്യൂസിലാന്‍ഡ് ബാറ്റര്‍ തന്റെ പേരില്‍ എഴുതിയത്.

നേരത്തെ ഈ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ടപ്പോള്‍ അലന്‍ സെഞ്ച്വറി നേടിയിരുന്നു. ഈ ഇന്നിങ്‌സിലും താരം പത്ത് സിക്‌സുകളാണ് അടിച്ചത്.

ആംഗ്രിഷ് രഘുവംശി. Photo: KolkataKnightRiders/x.com

അലന് പുറമെ, ആംഗ്രിഷ് രഘുവംശിയും കാമറൂണ്‍ ഗ്രീനും അര്‍ധ സെഞ്ച്വറി നേടി. രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ഗുജറാത്തിനായി മുഹമ്മദ് സിറാജും സായി കിഷോറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, സൗരഭ് ദുബെ, കാര്‍ത്തിക് ത്യാഗി.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, വാഷിങ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കാഗിസോ റബാദ, സായ് കിഷോര്‍, മുഹമ്മദ് സിറാജ്.

Content Highlight: IPL 2026: KKR vs GT: Finn Allen became first batter to register multiple innings of 10+ sixes in a single IPL season

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി