2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് സി.എസ്. കെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. യുവതാരം ആയുഷ് മാഹ്‌ത്രെയുടെ കരുത്തിലാണ് ടീം മികച്ച സ്‌കോറുയര്‍ത്തിയത്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ചെന്നൈ സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ് മുന്‍ ചാമ്പ്യന്മാര്‍ തങ്ങളുടെ പേരിലാക്കിയത്. ടൂര്‍ണമെന്റില്‍ ചെന്നൈ ‘ഇരട്ട സെഞ്ച്വറി’ സ്വന്തമാക്കുന്നത് ഇത് 36ാം തവണയാണ്.
Innings Break!
A power-packed show from @chennaiipl on their homecoming 🤩
Will #PBKS chase it down? 🤔
Scorecard ▶️ https://t.co/riWrE2EZiF#TATAIPL | #KhelBindaas | #CSKvPBKS pic.twitter.com/86TXSjKmHV
— IndianPremierLeague (@IPL) April 3, 2026
ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ മറികടന്നാണ് ചെന്നൈയുടെ ഈ നേട്ടം. ബെംഗളൂരു 35 തവണയാണ് ഐ.പി.എല്ലില്‍ 200+ സ്‌കോറുയര്‍ത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ സ്‌കോര്‍ നേടിയ ടീമുകള്‍, എണ്ണം
ചെന്നൈ സൂപ്പര്‍ കിങ്സ് – 36
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 35
പഞ്ചാബ് കിങ്സ് – 32
മുംബൈ ഇന്ത്യന്‍സ് – 32
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 30
സണ്‍റൈസേഴ്സ് ഹൈദരബാദ് – 30
രാജസ്ഥാന്‍ റോയല്‍സ് – 28
The Ayush Attack! 🔥🦁#WhistlePodu #CSKvPBKS pic.twitter.com/hp5tlsWUt3
— Chennai Super Kings (@ChennaiIPL) April 3, 2026
ചെന്നൈ നിരയില്‍ 43 പന്തില്‍ 73 റണ്‍സുമായി മാഹ്‌ത്രെയും 27 പന്തില്‍ പുറത്താവാതെ 45 റണ്‍സുമായി ശിവം ദുബെയും തിളങ്ങി. സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 32), ഋതുരാജ് ഗെയ്ക്വാദ് (22 പന്തില്‍ 28) എന്നിവരും സംഭാവന ചെയ്തു. ഏഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: IPL 2026: CSK vs PBKS: CSK tops the list of most 200 score in IPL by surpassing RCB
