ന്യൂദല്‍ഹി: മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചോദിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.
ഇതിനോടകം നിരവധി പേര് കണ്ട വീഡിയോയില്‍ വിമാനത്തില്‍ വെച്ചു കണ്ടുമുട്ടിയ അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.
‘നിങ്ങള്‍ പറയുന്ന തുക്ഡെ തുക്ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങള്‍ക്കെന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങള്‍ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവര്‍ത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. നിങ്ങള്‍ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവര്‍ത്തകനോ, നിങ്ങളാരാണെന്ന് പറയൂ അര്‍ണബ് ‘ കുനാല്‍ കമ്ര ചോദിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര വീഡിയോയില്‍ പറയുന്നുണ്ട്. കമ്രയുടെ ചോദ്യങ്ങള്‍ക്ക് അര്‍ണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
@MoCA_GoI @HardeepSPuri In light of the recent incident on board 6E 5317 from Mumbai to Lucknow, we wish to inform that we are suspending Mr. Kunal Kamra from flying with IndiGo for a period of six months, as his conduct onboard was unacceptable behaviour. 1/2
— IndiGo (@IndiGo6E) January 28, 2020
