ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. നിലവില്‍ 178 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടെ 131 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നില്‍ക്കുന്നകത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. ഇതുവരെ ടെസ്റ്റില്‍ മൂന്ന് മത്സരങ്ങളിലെ നാല് ഇന്നിങ്‌സിലാണ് പടിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.
Stumps on Day 1 in Galle! 🏟️
Fifty partnership up between Devdutt Padikkal & Rishabh Pant 🤝
A fine opening day of the First #SLvIND Test for #TeamIndia as they reach 288/2 after 73 overs 👌👌
See you tomorrow for Day 2 action.
Scorecard ▶️ https://t.co/M9LVyCAp8y pic.twitter.com/kI0J3sQSZJ
— BCCI (@BCCI) August 15, 2026
പടിക്കലിനൊപ്പം മികച്ച പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 162 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സ് നേടി റിട്ടയേഡ് ഔട്ടാവുകയായിരുന്നു താരം.
MAIDEN TEST HUNDRED! 💯
A special moment on a special day for Devdutt Padikkal in Galle 🥳
Updates ▶️ https://t.co/M9LVyCAp8y#TeamIndia | #SLvIND pic.twitter.com/8x1HcYeFbA
— BCCI (@BCCI) August 15, 2026
അതേസമയം മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രതാപ് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 16 റണ്‍സിനാണ് മടങ്ങിയത്. പ്രതാപാണ് താരത്തെയും പുറത്താക്കിയത്. നിലവില്‍ പടിക്കലിനൊപ്പം ക്രീസിലുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ്. 36 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.
യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ
Content Highlight: India VS Sri Lanka Test Match Update