ദുബായ്: രോഹിത് ശര്‍മയെ ഒഴിവാക്കി കൂടേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നേരത്തെ പറയണമെന്നും കോഹ്‌ലി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താതെ രോഹിതിനെ ടീമിലെടുത്തത് തെറ്റായ തീരുമാനമായിരുന്നോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ധീരമായ ചോദ്യമെന്നായിരുന്നു ചിരിച്ചുകൊണ്ട് കോഹ്‌ലി ഇതിന് മറുപടി നല്‍കിയത്.

‘നിങ്ങള്‍ക്കെന്ത് തോന്നുന്നു സര്‍? ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നുന്ന ടീമിനൊപ്പമാണ് ഞാന്‍ കളിക്കുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?’, കോഹ്‌ലി ചോദിച്ചു.

നിങ്ങള്‍ക്ക് രോഹിത് ശര്‍മയെ ടി-20യില്‍ നിന്ന് ഒഴിവാക്കാനാകുമോ? അദ്ദേഹം കഴിഞ്ഞ കളിയില്‍ എങ്ങനെയാണ് കളിച്ചതെന്ന് നിങ്ങള്‍ കണ്ടിരുന്നോ? അവിശ്വസനീയം (ചിരിക്കുന്നു). സര്‍ നിങ്ങള്‍ക്ക് വിവാദമാണ് ആവശ്യമെങ്കില്‍ എന്നോട് നേരത്തെ പറയണം. ഞാന്‍ അതിനനുസരിച്ച് മറുപടി പറയാം,’ കോഹ്‌ലി പറഞ്ഞു.

Content Highlight: India vs Pakistan: Will you drop Rohit Sharma? Virat Kohli laughs off journalist’s question after 10-wicket loss