അടിയോടടി; ഇഷാന്റെയും ഹര്‍ദികിന്റെയും വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
T20 World Cup 2026
അടിയോടടി; ഇഷാന്റെയും ഹര്‍ദികിന്റെയും വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
ഫസീഹ പി.സി.
Thursday, 12th February 2026, 9:05 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന്‍ കിഷന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനെ നഷ്ടമായിരുന്നു. അരങ്ങേറ്റം മത്സരത്തിന് ഇറങ്ങിയ മലയാളി താരം വെടിക്കെട്ട് നടത്തിയാണ് തിരികെ കയറിയത്. എട്ട് പന്തില്‍ 22 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

 

പിന്നാലെയെത്തിയ തിലക് വര്‍മയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്റെ വെടിക്കെട്ടിനാണ് പിന്നീട് ആരാധകര്‍ സാക്ഷിയായത്. പവര്‍പ്ലേയില്‍ തന്റെ താരം തന്റെ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. ഒരു ഓവര്‍ കൂടി താണ്ഡവമാടി താരം തിരികെ നടന്നു. 24 പന്തില്‍ 61 റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍.

ഇന്ത്യന്‍ സ്‌കോര്‍ 104 റണ്‍സില്‍ നില്‍ക്കെ 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയായിരുന്നു കിഷന്റെ മടക്കം. ഏറെ വൈകാതെ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും പുറത്തായി. സൂര്യ 13 പന്തില്‍ 12 റണ്‍സെടുത്തപ്പോള്‍ തിലക് 21 പന്തില്‍ 25 റണ്‍സുമായാണ് തിരികെ നടന്നത്.

പിന്നീട് ഒരുമിച്ച ഹര്‍ദിക് പാണ്ഡ്യ – ശിവം ദുബെ സഖ്യം മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയത്. 81 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത് ഇരുവരും 205 റണ്‍സില്‍ തന്നെ മടങ്ങി. ഹര്‍ദിക് 28 പന്തില്‍ 52 റണ്‍സും ദുബെ 16 പന്തില്‍ 23 റണ്‍സും എടുത്താണ് തിരികെ നടന്നത്.

ഈ സ്‌കോറിലേക്ക് ഒരു റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഇന്ത്യയ്ക്ക് അടുത്ത രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറില്‍ ടീമിന്റെ വിക്കറ്റും വീണു. അതോടെ ടീം 209 ചേർത്ത് ബാറ്റ്ങ് അവസാനിപ്പിച്ചു. ഇതോടെ ലോകകപ്പിൽ തങ്ങളുടെ മൂന്നാമത്തെ ഉയർന്ന സ്കോർ ഉയർത്താനും ടീമിന് സാധിച്ചു.

നമീബിയക്കായി ജെറാഡ് ഇറാസ്മസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, ജെ.ജെ. സ്മിറ്റ്, ബെന്‍ ഷികോംങ്ങോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: India set a target of 2010 against Namibia in T20 World Cup, which is their third highest in this tournament ‘

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി