അയര്‍ലാന്‍ഡിനെതിരെയുള്ള ടി – 20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിന് തോല്‍വി വഴങ്ങിയാണ് ടീമിന്റെ പരമ്പര നഷ്ടം. നേരത്തെ ആദ്യ മത്സരത്തിലും ശ്രേയസും സംഘവും മുട്ടുമടക്കിയിരുന്നു.
അയര്‍ലാന്‍ഡിനെതിരെയുള്ള ടി – 20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിന് തോല്‍വി വഴങ്ങിയാണ് ടീമിന്റെ പരമ്പര നഷ്ടം. നേരത്തെ ആദ്യ മത്സരത്തിലും ശ്രേയസും സംഘവും മുട്ടുമടക്കിയിരുന്നു.
ഈ പരമ്പരയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സ്ട്രീക്കും ഒരു അവസാനിച്ചു. ടി – 20 പരമ്പരകളില്‍ തോല്‍വിയറിയാതെയുള്ള ടീമിന്റെ കുതിപ്പിനാണ് വിരാമായത്. 16 പരമ്പരകള്‍ക്ക് ശേഷമാണ് മെന്‍ ഇന്‍ ബ്ലൂ തോല്‍വി വഴങ്ങുന്നത്.

2023ന് ശേഷം ഇന്ത്യ ഒരു പരമ്പര പോലും കൈവിട്ടിരുന്നില്ല. അയര്‍ലാന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയതോടെയാണ് ഇതിന് തുടക്കം. ആ വര്‍ഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസിലും ചാമ്പ്യന്മാരായി.
പിന്നീട് ഓസീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ചപ്പോഴും വിജയം ഇന്ത്യക്കൊപ്പം തന്നെയായിരുന്നു. നാല് മത്സരങ്ങള്‍ വിജയിച്ചായിരുന്നു ടീമിന്റെ കുതിപ്പ്. 2023ല്‍ തന്നെ സൗത്ത് ആഫ്രിക്കയെയും നീലപ്പട നേരിട്ടു. ആ പരമ്പരയില്‍ ഓരോ വീതം മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യയും പ്രോട്ടിയാസും പിരിഞ്ഞത്.
2024ല്‍ അഫ്ഗാനെതിരെയുള്ള പരമ്പര തൂത്ത് വാരിയ ഇന്ത്യ അപരാജിതരായി ടി – 20 ലോകകപ്പും ഉയര്‍ത്തി. പിന്നാലെ ആ വര്‍ഷം സിംബാബ്വെ, ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെയും പരമ്പര സ്വന്തമാക്കി.

2026 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീം.
അടുത്ത വര്‍ഷം ഇംഗ്ലണ്ടിനെയും ഓസീസിനെയും സൗത്ത് ആഫ്രിക്കയെയും ഇന്ത്യ വീഴ്ത്തി. ഇതിനിടയില്‍ ഇന്ത്യ ഏഷ്യ കപ്പില്‍ കിരീടം ചൂടിയിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡിനെയും ഇന്ത്യന്‍ സംഘം കീഴടക്കി. പിന്നാലെ ടി – 20 ലോകകപ്പില്‍ സൂര്യയും സംഘവും വിജയിച്ച് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറി.
എന്നാല്‍, ലോക ചാമ്പ്യന്മാരായി എത്തിയ ആദ്യ പരമ്പരയില്‍ തന്നെ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടിരിക്കുകയാണ്. അതോടെയാണ് ഈ സ്ട്രീക്കിന് അവസാനമായത്.
Content Highlight: India’s unbeaten run of 16 T20I series or tournament ended with defeat against Ireland