ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്. എട്ട് പന്ത് കളിച്ചാണ് താരം മടങ്ങിയത്.
മത്സരത്തില്‍ രണ്ടാം ഓവറിന് എത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്സ്വാളിനെ നഥാന്‍ മെക്സ്വീനിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. നിര്‍ണായകമായ പരമ്പരയില്‍ ഏറെ പ്രതീക്ഷ നല്കിയ താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

മാത്രമല്ല ഇന്ത്യയ്ക്ക് മൂന്നാമനായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പൂജ്യം റണ്‍സിനാണ് താരവും മടങ്ങിയത്. 23 പന്ത് കളിച്ചാണ് താരം ഡക്കായത്. ഹേസല്‍വുഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് താരം പുറത്തായത്.
ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ നിശ്ബ്ദമാക്കി വെറും അഞ്ച് റണ്‍സിന് പുറത്താകുകയായിരുന്നു താരം. ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന് ഖവാജയുടെ കയ്യിലാകുകയായിരുന്നു കിങ് കോഹ്ലി.
Extra bounce from Josh Hazlewood to dismiss Virat Kohli. pic.twitter.com/dQEG1rJSKA
— Mufaddal Vohra (@mufaddal_vohra) November 22, 2024
കഴിഞ്ഞ കുറേ കാലങ്ങളായി ബോര്‍ഡര്‍ ഗവാസ്കറില്‍ മിന്നും പ്രകടനം നടത്തിയ വിരാട് രണ്ടക്കം കാണാതെ കൂടാരം കയറിയത് ഇന്ത്യയ്ക്ക് ഇരട്ടത്തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വമ്പന്‍ തകര്‍ച്ചയാണ് പെര്‍ത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

ഇന്ത്യയുടെ കഴിഞ്ഞ ഹോം ടെസ്റ്റ് പരമ്പരയില്‍ കിവീസിനോട് ഏറ്റ പരാജയവും ഫോമില്ലായിമയും ഇന്ത്യയെ വലിഞ്ഞു മുറുക്കിയെന്നു തന്നെ പറയാം. മാത്രമല്ല വിരാടിന് ഫോം കണ്ടെത്താന്‍ കഴിയാത്തത് വലിയ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണ്.
നിലവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാണ് ഇന്ത്യ നേടിയത്. ക്രീസിലുള്ളത് കെ.എല്‍. രാഹുലും (26)* റിഷബ് പന്തുമാണ് (3)*. ഇരുവരുടേയും പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
ഇന്ത്യന്‍ പ്ലെയിങ് ഇലവനും ആരാധകരെ ഞെട്ടിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ ബോര്ഡര്ഗവാസ്കറില് ഇന്ത്യയുടെ വിശ്വസ്തരായ ആര്. അശ്വിനേയും രവീന്ദ്ര ജഡേജയേയും ഇന്ത്യ ഒഴുവാക്കി അരങ്ങേറ്റക്കാരായ ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ തെരഞ്ഞെടുത്തിരിക്കുകയാണ്. കൂടാതെ വാഷിങ്ടണ്‍ സുന്ദറും ഇലവനില്‍ ഉണ്ട്.
ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവന്
കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്ലി, ഋഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ ഷെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറജ്
ഓസ്ട്രേലിയന്‍ പ്ലേയിങ് ഇലവന്
ഉസ്മാന് ഖവാജ, നഥാന്‍ മക്സ്വീനി, മാര്‍നസ് ലബുഷാന്, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലര്സ് കേരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്
Content Highlight: India Have Big Setback In Border Gavasker Trophy
