
മൊഹാലി: നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. വിരാട് കോഹ്‌ലിയുടെ (51 പന്തില്‍ 82) മികച്ച പ്രകടനമാണ് പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയുടെ 160 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് ശേശിക്കെ 19.1 ഓവറിലാണ് ലക്ഷ്യം കണ്ടത്. പത്തൊമ്പാതാം ഓവറിന്റെ ആദ്യ പന്തില്‍ ഫോക്ക്‌നറെ ബൗണ്ടറി കടത്തി ധോണിയാണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്.
രോഹിത് ശര്‍മ (17 പന്തില്‍ 12), ശിഖര്‍ ധവാന്‍ (12 പന്തില്‍ 13), സുരേഷ് റെയ്‌ന (9 പന്തില്‍ 13), യുവരാജ് (18 പന്തില്‍ 21) ധോണി (10 പന്തില്‍ 18) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാമ്#മാരുടെ സ്‌കോര്‍. നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനായി ആരോണ്‍ ഫിഞ്ച് (43), ഗ്ലെന്‍ മാക്‌സ് വെല്‍(31), ഉസ്മാന്‍ ഖാജ(26) എന്നിവരാണ് തിളങ്ങിയത്.
തോല്‍വിയോടെ ഓസീസ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. വെസ്റ്റിന്‍ഡീസാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലാണ് മറ്റൊരു സെമി.
