ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയൊഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

‘എല്ലാവര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തിലും കഴിവിലും വിശ്വാസമുണ്ട്. പ്രധാനമന്ത്രിയൊഴിച്ച്. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കൈയടക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത്. ആരുടെ കള്ളങ്ങളാണ് അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത്’, രാഹുല്‍ ചോദിച്ചു.


ഗല്‍വാന്‍ അതിര്‍ത്തി പ്രശ്‌നത്തിന് പിന്നാലെ നിരവധി തവണ രാഹുല്‍ മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടും ചൈനയുടെ പേര് പോലും പറയാന്‍ മോദിയ്ക്ക് പേടിയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടികളാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India-China Standoff  Rahul Gandhi Narendra Modi