അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 222 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ആറാമത്തെ ഏറ്റവും വിജയമാണിത്. 168 റണ്‍സിനാണ് ഇന്ത്യ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്.
2023 ല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന സ്‌കോറില്‍ വിജയയിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഈ വിജയം കരസ്ഥമാക്കിയത്.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേടിയിട്ടുള്ള ഏറ്റവും വലിയ വിജയങ്ങള്‍
(റണ്‍സ്, എതിരാളി, ക്യാപ്റ്റന്‍, വര്‍ഷം)
168 റണ്‍സ് – ന്യൂസിലാന്‍ഡ് – ഹര്‍ദിക് പാണ്ഡ്യ- 2023
150 റണ്‍സ് – ഇംഗ്ലണ്ട് – സൂര്യകുമാര്‍ യാദവ്- 2025
143 റണ്‍സ് – അയര്‍ലാന്‍ഡ് – വിരാട് കോഹ്‌ലി – 2018
135 റണ്‍സ് – സൗത്ത് ആഫ്രിക്ക – സൂര്യകുമാര്‍ യാദവ്- 2024
33 റണ്‍സ് – ബംഗ്ലാദേശ് – സൂര്യകുമാര്‍ യാദവ് – 2024
127 റണ്‍സ് – അഫ്ഗാനിസ്ഥാന്‍ – ശ്രേയസ് അയ്യര്‍ – 2026*
106 റണ്‍സ് – സൗത്ത് ആഫ്രിക്ക – സൂര്യകുമാര്‍ യാദവ്- 2023

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ താരം 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.
അഭിഷേകിന് പുറമെ സൂപ്പര്‍ താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്. ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍. 16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.
