petroliumന്യൂദല്‍ഹി: രാജ്യത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിന് 1.27 രൂപയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച്ച മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരിക. ഇതിനെ സ്വാതന്ത്ര്യദിന സമ്മാനമെന്ന് വിശേഷിപ്പിച്ച അന്താരാഷ്ട്ര തലത്തില്‍  ഐ.ഒ.സി പെട്രോളിനും ഡീസലിനും വിലകുറഞ്ഞതിനാലാണ് കഴിഞ്ഞതവണ (ആഗസ്റ്റ് 1ന്) വില മാറ്റം ഉണ്ടായത്. എന്നും പറഞ്ഞു.

ശനിയാഴ്ച മുതല്‍ ദല്‍ഹിയില്‍ 63.20 രൂപ, കൊല്‍ക്കത്തയില്‍ 68.10 രൂപ, മുംബൈയില്‍ 68.24 , ചെന്നൈയില്‍ 63.49. ഡീസല്‍ വില ലിറ്ററിന് ദല്‍ഹിയില്‍ 44.95 രൂപ, കൊല്‍ക്കത്തയില്‍ 48.66 രൂപ, മുംബൈയില്‍ 50.04 രൂപ, ചെന്നൈയില്‍ 46.08 രൂപ എന്നിങ്ങനെയാണ് വില നിലവില്‍ വരിക.