ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാനത്തെയും അഞ്ചാമത്തേയും ടി – 20 മത്സരം ഇംഗ്ലണ്ടിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ – ഹരി ബ്രൂക്ക് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മത്സരത്തില്‍ 257 റണ്‍സ് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ട് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കെതിരെ ടി – 20യില്‍ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന നേട്ടമാണ് ത്രീ ലയണ്‍സ് തങ്ങളുടെ പേരിലാക്കിയത്.
Wow.
Jos and Brooky making it look like Stick Cricket out there 🏏💥
Match Centre: https://t.co/KkYr6pRNVz pic.twitter.com/cF74AgJ3AU
— England Cricket (@englandcricket) July 11, 2026
തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി കുറിച്ചാണ് ഇംഗ്ലണ്ടിന്റെ നേട്ടം. ടി – 20 ലോകകപ്പിനിടെ ഇന്ത്യക്കെതിരെ ടീം ഏഴ് വിക്കറ്റിന് 246 റണ്‍സെടുത്തിരുന്നു. ഈ ടോട്ടലിനെ പിന്തള്ളിയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് പുതിയ റെക്കോഡ് കുറിച്ചത്.
ടി – 20യില്‍ ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍
(സ്‌കോര്‍ – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)
257/3 – ഇംഗ്ലണ്ട് – 2026
246/7 – ഇംഗ്ലണ്ട് – 2026
245/6 – വെസ്റ്റ് ഇന്‍ഡീസ് – 2016
227/3 – സൗത്ത് ആഫ്രിക്ക – 2022
225/5 – ഓസ്‌ട്രേലിയ – 2023
Still Boss 💪
Simply incredible, @JosButtler! 🙌@IGCom 🤝 pic.twitter.com/SYhMp2Y94U
— England Cricket (@englandcricket) July 11, 2026
ഇംഗ്ലണ്ടിനായി ബട്‌ലര്‍ 64 പന്തില്‍ 131 റണ്‍സെടുത്ത തിളങ്ങി. ഒപ്പം ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Ind vs Eng: England post highest total in T20I against India
