മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വീണ്ടും മടങ്ങിയെത്തിയെത്തിയിരിക്കുകയാണ് രോഹിത് ശർമ. മുൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക് കൂടുമാറിയതോടെയാണ് ഹിറ്റ്മാൻ വീണ്ടും മുംബൈയുടെ ക്യാപ്റ്റൻ കുപ്പായം അണിയുന്നത്. 2024 ഐ.പി.എല്ലിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയത് പകരം ഹർദിക് പാണ്ഡ്യയെയാണ് നായകനായി നിയമിച്ചിരുന്നത്.

എന്നാൽ ഗുജറാത്തിനൊപ്പമുണ്ടായിരുന്ന ക്യാപ്റ്റൻസി മികവ് ഹർദിക്കിന് മുംബൈയിൽ ആവർത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ടീമിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് മുംബൈയുടെ ക്യാപ്റ്റൻസി മാറ്റാനുള്ള ചർച്ചകൾ സജീവമായത്.

ഹർദിക് മുംബൈയുടെ ക്യാപ്റ്റൻസി പദവി ഒഴികെ ഒഴിയുകയാണെങ്കിലും സൂര്യകുമാർ യാദവ് തിലക് വർമയോ അടുത്ത ക്യാപ്റ്റനായി മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രോഹിത്തിന്റെ പരിചയസമ്പത്ത് മുൻനിർത്തിയാണ് മാനേജ്മെന്റ് വീണ്ടും മുൻ നായകനിൽ ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.

രോഹിത് വീണ്ടും മുംബൈയുടെ ക്യാപ്റ്റനായി കളത്തിലിറങ്ങുന്നതോടെ ഒരു ചരിത്ര നേട്ടവും 2027 ഐ.പി.എല്ലിൽ പിറവിയെടുക്കുന്ന. 40ാം വയസിൽ ഐ.പി.എൽ ടീമിനെ നയിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറും. രാഹുൽ ദ്രാവിഡിനും എം.എസ് ധോണിക്കും ശേഷമാവും രോഹിത്തിനെ തേടി ഈ നേട്ടമെത്തുക.

2013ൽ രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്നു ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കിയത്. 2021 ഐ,പി,എല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഈ നേട്ടം കൈവരിച്ചു. മുൻ നായകന്റെ തിരിച്ചുവരവിൽ പല റെക്കോഡുകളും തിരുത്തപ്പെടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

2013ലായിരുന്നു രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. രോഹിത്തിന്റെ വരവിന് പിന്നാലെ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2013, 2015, 2017, 2019, 2020 എന്നീ എന്നീ സീസണുകളിൽ ആയിരുന്നു മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്.

സമീപകാലങ്ങളിൽ ഐ.പി.എല്ലിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുക്കുന്ന മുൻ ചാമ്പ്യന്മാർക്ക് പഴയ ക്യാപ്റ്റന്റെ തിരിച്ചുവരവ് പുതിയ ഊർജ്ജമായിരിക്കും നൽകുക. രോഹിത് ശർമയെ വീണ്ടും മുന്നിൽ നിർത്തി ഐ.പി.എല്ലിലെ നഷ്ടപ്പെട്ട തങ്ങളുടെ ആധിപത്യം തിരിച്ചുപിടിക്കാനായിരിക്കും മുംബൈ ഇന്ത്യൻസ് ലക്ഷ്യം വെക്കുക.

 

Content Highlight: Rohit Sharma new milestones as a captain in IPL 2027