അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ചെപ്പോക്കി നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ജെയ്‌സ്വാൾ – രോഹിത് ജോഡിയാണ് അവസാന ഏകദിനത്തിൽ ഇന്ത്യൻ സംഘത്തിന് വിജയമൊരുക്കിയത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ചെപ്പോക്കി നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ജെയ്‌സ്വാൾ – രോഹിത് ജോഡിയാണ് അവസാന ഏകദിനത്തിൽ ഇന്ത്യൻ സംഘത്തിന് വിജയമൊരുക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ തുടക്കം തന്നെ പതറിയിരുന്നു. നാലിന് 36 എന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി – അസ്മത്തുള്ള ഒമർസായ് കൂട്ടുകെട്ടാണ് പിടിച്ചുയർത്തിയത്. ഇരുവരും ചേർന്ന് സ്കോർ ബോർഡിലേക്ക് ചേർത്തത്.

56 പന്തിൽ 50 റൺസെടുത്ത് അസ്മത്തുള്ള ഒമർസായിയാണ് ആദ്യം മടങ്ങിയത്. പിന്നാലെത്തിയവർ പലരും വളരെ പെട്ടെന്ന് മടങ്ങിയെങ്കിലും ഷാഹിദി അവസാനം വരെ പിടിച്ചുനിന്നു. ഒടുവിൽ 131 പന്തിൽ 102 റൺസുമായി അഫ്ഗാൻ ക്യാപ്റ്റൻ പത്താമനായി കൂടാരം കയറി.
ഇതിനിടയിൽ 23 പന്തിൽ 21 റൺസ് മുഹമ്മദ് നബിയും സംഭാവന ചെയ്തു. അതോടെ അഫ്ഗാൻ 218 റൺസിലെത്തി.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. പ്രിൻസ് യാദവ്, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതമെടുത്തു.
1⃣5⃣0⃣ up for #TeamIndia 🙌
Yashasvi Jaiswal 🤝 Rohit Sharma cruising along 🛳️
Update ▶️ https://t.co/kHgF4bqTg3#INDvAFG | @IDFCFIRSTBank pic.twitter.com/veq2hjyGp9
— BCCI (@BCCI) June 20, 2026
മറുപടി ബാറ്റിങ്ങിൽ ജെയ്‌സ്വാളും രോഹിത്തും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ ചേർത്തത് 170 റൺസാണ്. 69 പന്തിൽ 79 റൺസെടുത്ത് രോഹിത് മുഹമ്മദ് നബിയുടെ പന്തിൽ മടങ്ങുകയായിരുന്നു.
💯 is style 🔥
Victory in style ✌️Yashasvi Jaiswal wraps things in emphatic fashion 😎
Scorecard ▶️ https://t.co/kHgF4bqTg3#TeamIndia | #INDvAFG | @IDFCFIRSTBank | @ybj_19 pic.twitter.com/ku8eTFrmMn
— BCCI (@BCCI) June 20, 2026
എന്നാൽ ക്രീസിൽ ഉറച്ച് നിന്ന ജെയ്‌സ്വാൾ സെഞ്ച്വറി നേടി. 86 പന്തിൽ പുറത്താവാതെ 110 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇവർക്കൊപ്പം ശ്രേയസ് അയ്യർ 19 പന്തിൽ പുറത്താവാതെ 20 റൺസും നേടിയതോടെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കി.
Content Highlight: Ind vs AFG: India sweeps ODI series against Afghanistan