poonam 60ാം വയസിലും താന്‍ വാര്‍ത്തകളില്‍ നിറയുമെന്ന കാര്യത്തില്‍ നടി പൂനംപാണ്ഡെയ്ക്ക് സംശയമില്ല. കാരണം ബിക്കിനിയിട്ട ചിത്രങ്ങള്‍ അപ്പോഴും പോസ്റ്റു ചെയ്യുമെന്നാണ് താരം പറയുന്നത്.

അതേപോലെ തന്റെ പുതിയ ചിത്രം “ഹെലന്‍” സെപ്ഷലായിരിക്കുമെന്ന കാര്യത്തിലും പൂനത്തിന് സംശയമില്ല.

“എന്നില്‍ വളരെ സ്വാധീനം ചെലുത്തിയ തിരക്കഥയാണ് ഹെലന്റേത്. അത് വായിച്ചശേഷം എനിക്ക് ശക്തമായ പ്രതികരണമാണുണ്ടായത്.. ബോളിവുഡില്‍ മികച്ച തിരക്കഥ ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്.” പൂനം വ്യക്തമാക്കി.

അജിത് രാജ്പാലാണ് “ഹെലന്‍” സംവിധാനം ചെയ്യുന്നത്. നിരവധി ചേരുവുകളുള്ള കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റായിരിക്കും ഹെലന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.

എതായാലും പൂനവും സംവിധായകനും ഇപ്പോള്‍ തിരക്കിലാണ്. ചിത്രത്തിനു പറ്റിയ നായകനെ കണ്ടെത്താനുള്ള തിരക്കില്‍. എത്രയും പെട്ടെന്ന് അവര്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കാം.

സോഷ്യല്‍ മീഡിയകളില്‍ തന്റെ സെല്‍ഫികളുടെ പേരില്‍ ബഹളമുണ്ടാക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ പബ്വിസിറ്റി ആഗ്രഹിക്കുന്നവരാണെന്നും പൂനം പാണ്ഡെ പറഞ്ഞു.