ആമിര്‍ നായകനായ രാജ് കുമാര്‍ ഹിറാനി ചിത്രം “പി.കെ” സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും എതിരായുള്ള മികച്ച ചിത്രമെന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം “പി.കെ” യൊരു ബുദ്ധിശൂന്യമായ ചിത്രമാണെന്നു പറഞ്ഞു വിമര്‍ശിക്കുന്നവരുമുണ്ട്.
ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം നിറഞ്ഞ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. “പി.കെ” ആരാധകരും സന്തോഷത്തിലാണ്. നിരവധി ചിത്രങ്ങളില്‍ ആമിറിന്റെ നായികയായി വേഷമിട്ട ബോളിവുഡ് താരം ജൂഹി ചൗള ഈ സന്തോഷം ഒട്ടും മറച്ചുവയ്ക്കുന്നില്ല.
“”പി.കെ”യെ ഏറെ പ്രശംസിച്ചാണ് ജൂഹി ചൗള രംഗത്തുവന്നിരിക്കുന്നത്. ജൂഹി ചൗളയുടെ ട്വീറ്റ് ഇങ്ങനെ ” രാജു ഹിറാനിയുടെ ഫാനായിരുന്നു ഞാന്‍…. “പി.കെ” കണ്ടശേഷം എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിച്ചു!! അഭിനന്ദനങ്ങള്‍ ആമിര്‍, രാജു, എല്ലാ “പി.കെ” ടീമിനും”
” “പി.കെ”യില്‍ സഞ്ജയ് ദത്തിനെ കാണാനായതില്‍ സന്തോഷമുണ്ട്. അദ്ദേഹവും നല്ല രീതിയില്‍ ചെയ്തു….”
എന്നാല്‍ ചിത്രത്തിലെ ചില കാര്യങ്ങളോടുള്ള വിയോജിപ്പിക്കും ജൂഹി രേഖപ്പെടുത്തി. “”പി.കെ”യുമായി എനിക്ക് ചില പ്രശ്‌നങ്ങളുണ്ട്… പല കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു, എന്നാല്‍ ചില കാര്യങ്ങളില്‍ വിയോജിപ്പുമുണ്ട്. എന്തായാലും ഇതൊരു നല്ല ചിത്രമാണ്. ഒരാളില്‍ ചിന്തയും ചര്‍ച്ചയും ഉയര്‍ത്താന്‍ കഴിയുന്ന ചിത്രം.” ജൂഹി വ്യക്തമാക്കി.
