കോളേജിലെ ഇഫ്താര്‍ വിരുന്നില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു; ശുദ്ധീകരണ കര്‍മം നടത്തി ഹിന്ദുത്വ സംഘടനകള്‍
India
കോളേജിലെ ഇഫ്താര്‍ വിരുന്നില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു; ശുദ്ധീകരണ കര്‍മം നടത്തി ഹിന്ദുത്വ സംഘടനകള്‍
നിഷാന. വി.വി
Tuesday, 17th March 2026, 7:57 am

ഭോപ്പാല്‍: കോളേജ് ക്യാമ്പസിനുള്ളില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തതിന് പിന്നാലെ ശുദ്ധീകരണ കര്‍മം നടത്തി ഹിന്ദുത്വ സംഘടനകള്‍.

മാര്‍ച്ച് 11 ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വാകാര്യ കോളേജില്‍ നടന്ന ഇഫ്താര്‍ വിരുന്നിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വിവിധ ഹിന്ദുത്വ സംഘടനകള്‍ കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു.
കോളേജില്‍ ഇസ്‌ലാമികവത്കരണം നടത്തുന്നുവെന്നാരോപിച്ച് ഗംഗാജലം തളിക്കുകയായിരുന്നു.

ശുദ്ധീകരണ ചടങ്ങുകളുടെ ഭാഗമായാണ് ഗംഗാജലം തളിച്ചതെന്നാണ് വി.എച്ച്.പി അനുഭാവികള്‍ പ്രതികരിച്ചു. എന്നാല്‍ ഇതിനെതിരെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തി.

മേഖലയില്‍ സംഘര്‍ഷാവസ്ഥ വന്നതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി ആളുകളെ നിയന്ത്രിക്കുകയായിരുന്നു.

Conetent Highlight: Hindu students attend college’s Iftar party; Hindutva organizations perform purification rituals

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.