[] തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിന്റെ സദാചാരവേട്ട.  നാടകപ്രവര്‍ത്തകയും നടിയുമായ ഹിമ ശങ്കറും സുഹൃത്ത് ശ്രീരാം രമേശുമാണ്  കൊല്ലം ഈസ്റ്റ് പോലീസിന്റെ ക്രൂരമായ അധിക്ഷേപത്തിന് ഇരയായത്.

രാത്രി നാടക കാമ്പിലേക്ക് ബൈക്കില്‍ വരികയായിരുന്ന ഇവരെ രാത്രി പുലരുംവരെ ഇവരെ സ്റ്റേഷനില്‍ തടഞ്ഞുവെച്ച് അപമാനിക്കുകയായിരുന്നു. വീട്ടുകാര്‍ എത്തിയിട്ടും ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല.

രാമന്‍കുളങ്ങര കടന്ന് ചിന്നക്കടയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു സദാചാര പോലിസ് ഇവരെ തടഞ്ഞവെച്ചത്. ഒരു തവണ പോലീസ് പരിശോധന കഴിഞ്ഞെന്ന വിവരം അറിയിച്ചിട്ടും ഇവരെ വിട്ടയാക്കാന്‍ ഈസ്റ്റ് പോലീസ് തയ്യാറായില്ല. ഒരു മണിവരെ പോലീസ് ചെക്കിങ് ഉണ്ടാവുമെന്നും രാത്രി ആരെയും പരിശോധിക്കാന്‍  സിറ്റി പോലിസ് കമ്മീഷണര്‍  ഉത്തരവുണ്ടെന്നുമായിരുന്നു പോലീസിന്റെ മറുപടി.

തുടര്‍ന്ന് ഇവരെ ജീപ്പില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. പരസപരം സംസാരിക്കുന്നതു പോലും വിലക്കി. ഒടുവില്‍ രാവിലെ ഒമ്പതരയ്ക്ക് എസ്.ഐ എത്തി പെറ്റ്‌കേസ് പോലും ചാര്‍ജ് ചെയ്യാതെ ഇരുവരെയും വിട്ടയച്ചു.

പ്രായപൂര്‍ത്തിയായ യുവതിയും യുവാവും രാത്രിയില്‍ യാത്ര ചെയ്യാന്‍ പാടില്ല എന്നത് തീരുമാനിക്കാന്‍ പോലിസിന് ആരാണ് അധികാരം നല്‍കിയത്. മൂന്നോ നാലോ പോലീകാരെ വിട്ടയച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്ന് ഹിമ ശങ്കര്‍ പറഞ്ഞു.