മുംബൈ: ഇന്ത്യന്‍ അത്‌ലറ്റ് ഹിമാ ദാസിന്റെ കോച്ച് നിപോണ്‍ ദാസിനെതിരെ ലൈംഗികാരോപണം. ഗുവാഹത്തിയിലെ അത്‌ലറ്റാണ് ദാസിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നിപോണ്‍ ദാസിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആസാം പൊലീസ് അറിയിച്ചു. പരിശീലകനെതിരായ ആരോപണം ആസാം കായിക മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ആസാമിനായി ഇന്റര്‍ സ്‌കൂള്‍ നാഷണല്‍ മീറ്റില്‍ പങ്കെടുത്ത അത്‌ലറ്റാണ് ആരോപണം ഉന്നയിച്ചത്. പരിശീലന സമയത്ത് സരുസാജായി സ്റ്റേഡിയത്തില്‍വെച്ചാണ് പരിശീലകന്‍ തന്നെ പീഡിപ്പിച്ചതെന്ന് അത്‌ലറ്റ് പറയുന്നു.

ALSO READ: ആള്‍ക്കൂട്ട കൊലപാതകം തുടര്‍ന്നാല്‍ രാജ്യം വീണ്ടും വിഭജിക്കും: പി.ഡി.പി നേതാവ്

” ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍ എന്നെ പരിശീലനത്തില്‍ നിന്ന് പറഞ്ഞുവിടുമെന്നും മേലില്‍ ഒരു കായികമേളയിലും പങ്കെടുപ്പിക്കില്ലെന്നും പറഞ്ഞു”-അത്‌ലറ്റിനെ ഉദ്ധരിച്ച് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.എ.എ.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഹിമദാസ് സ്വര്‍ണ്ണമണിഞ്ഞതോടെയാണ് നിപോണ്‍ ദാസ് ശ്രദ്ധിക്കപ്പെട്ടത്. ആഗോളതലത്തില്‍ ട്രാക്കിനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണമെഡലായിരുന്നു അത്.

WATCH THIS VIDEO: