കോഴിക്കോട്: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളില്‍ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ ജനങ്ങളെ പരിചയപ്പെടുത്താനുള്ള വേദിയൊരുങ്ങുന്നു. ഒപ്പം പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫില്‍ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, വിന്റേജ് കാര്‍ എക്‌സപോ, അന്തര്‍ദേശീയ തലത്തിലുള്ള ഫാഷന്‍ വീക്ക് എന്നിവയും ഉണ്ടാകും. 50ല്‍ പരം പുതിയ ഔട്ട്‌ലെറ്റുകളും മാളില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.