2020ല്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടിക പുറത്ത്. ഫോബ്‌സ് ആണ് പട്ടിക പുറത്തുവിട്ടത്. ലോകപ്രശസ്ത ടെലിവിഷന്‍ താരവും സംരംഭകയുമായ കെയ്‌ലി ജെന്നര്‍ ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടുള്ളത്.

4342 കോടി രൂപയാണ് കെയ്‌ലിയ്ക്ക് ലഭിച്ചിട്ടുള്ളത്. ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് പുറമെ സൗന്ദര്യ വര്‍ദ്ധക ഉത്പന്ന കമ്പനിയുടെ ഉടമ കൂടിയാണ് കെയ്‌ലി. ഈ വര്‍ഷം കമ്പനിയുടെ ഓഹരികള്‍ വലിയ രീതിയില്‍ വിറ്റുപോയിരുന്നു. സ്വന്തം സഹോദരനൊപ്പം പതിനാലാം വയസ്സിലാണ് കെയ്‌ലി വ്യാപാര രംഗത്തേക്ക് കടന്നത്.

സഹോദരന്‍ കെന്‍ഡലും കെയ്‌ലിയും ചേര്‍ന്ന് കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കൊപ്പം വസ്ത്രവ്യാപാരവും തുടങ്ങിയിരുന്നു. കെയ്‌ലി കോസ്‌മെറ്റിക്‌സ് എന്ന പേരിലാണ് കമ്പനി തുടങ്ങിയിരുന്നത്.

പട്ടികയില്‍ കെയ്‌ലി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനം രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരമായ കനിയേ വെസ്റ്റിനാണ്. 1251 കോടിയാണ് കനിയേ ഈ വര്‍ഷം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനം
ടെന്നിസ് താരം റോജര്‍ ഫെഡറര്‍ക്കാണ്. 786 കോടിയാണ് റോജറിന്റെ പ്രതിഫലം. ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് പട്ടികയില്‍ അഞ്ചാം സ്ഥാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Highest paid celebrities in 2020 Kylie Jenner ranks first