കൊച്ചി: ഇന്റര്‍നെറ്റ് ഡാറ്റക്ക് വേഗം പോരെന്ന നാളുകളായുള്ള ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരവുമായി ബി.എസ്.എന്‍.എല്‍. പനമ്പിള്ളി നഗര്‍ എക്‌സ്‌ചേഞ്ചില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച പുതിയ ജി.ജി.എസ്.എന്‍ സംവിധാനം കേരളത്തിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്.
ദക്ഷിണേന്ത്യക്ക് മുഴുവനായി ഒരേ ഒരു ജി.ജി.എസ്.എന്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് വഴി നല്‍കിയിരുന്ന ഇന്റര്‍ സേവനത്തിലെ വേഗതക്കുറവും ബഫറിങ് പ്രശ്‌നങ്ങളും ഉപഭോക്താക്കള്‍ മറ്റു മൊബൈല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളിലേക്ക് മാറുന്നതിന് കാരണമായിരുന്നു. പുതിയ സംവിധാനം ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം.
Also Read പ്രാഥമിക DSLR ക്യാമറകളിലെ പ്രമുഖൻ കാനൺ 1300Dയുടെ വിശേഷങ്ങളറിയാം
നോക്കിയയാണ് പുതിയ ജി.ജി.എസ്.എന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഓപ്പറേഷന്‍സ് ഡയറക്ടറായ ആര്‍.കെ. മിത്തലാണ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും പുതിയ 4ജി സാങ്കേതിക വിദ്യയായ വോള്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഹൈസ്പീഡ് ഡാറ്റയും ലൈവ് ഗേമിങ്ങും ഇനി എളുപ്പത്തില്‍ സാധ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കേരളത്തിലൊട്ടാകെ ഇനി ബഫറിങ് ഇല്ലാതെ വീഡിയോകള്‍ കാണാമെന്നും ഫുട്‌ബോള്‍ ലോകക്കപ്പ് സമയത്ത് ലൈവ് സ്ട്രീമിങ്ങിന് ഇനി യാതൊരു തടസ്സവുമുണ്ടാകില്ലെന്നാണ് ബി.എസ്.എന്‍.എല്‍ അവകാശപ്പെടുന്നത്.
