2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അനായാസ വിജയം നേടിയാണ് ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യതയുറപ്പിച്ചത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന് പാകിസ്ഥാനെ നാണംകെടുത്തിയാണ് സൂര്യയും സംഘവും കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 114 റണ്‍സിന് പുറത്തായി. ഇഷാന്‍ കിഷന്റെ ബാറ്റിങ് കരുത്തും ബൗളര്‍മാരുടെ മികച്ച പ്രകടനത്തിലുമാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.
An all-round performance from India clinches a 61-run win over Pakistan 💪
ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഓവറിലെ രണ്ടാം പന്തിലാണ് കുല്‍ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍ അത് സിക്‌സറായും മാറി. ഇതിന് പിന്നാലെ ഹര്‍ദിക് ഏറെ നിരാശനായി കാണപ്പെട്ടിരുന്നു. ഈ വിക്കറ്റ് വീണിരുന്നെങ്കില്‍ മത്സരം അവിടം കൊണ്ട് അവസാനിക്കുമായിരുന്നു.
തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ ഷഹീന്‍ റണ്‍സ് നേടിയില്ല. അഞ്ചാം പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക് കൈമാറിയെങ്കിലും അവസാന പന്തില്‍ ഉസ്മാന്‍ താരിഖിന്റെ വിക്കറ്റ് പിഴുതെറിഞ്ഞ പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
India extend their unbeaten #T20WorldCup 2026 run with a clinical win in Colombo 👏
അതേസമയം, ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച മൂന്നില്‍ മൂന്ന് വിജയവുമായി ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. മോശം റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ യു.എസ്.എയ്ക്കും പിന്നില്‍ മൂന്നാമതാണ്.