heart-01ആരോഗ്യകരമായ ഹൃദയം എന്നത് ആരോഗ്യകരമായ ജീവിതം തന്നെയാണ്. നിങ്ങളുടെ ഈ തിരക്കു പിടിച്ച ജീവിത്തില്‍ നിങ്ങളുടെ ഹൃദയം ആരോഗ്യകരമായിരിക്കണമെങ്കില്‍ കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

വ്യായാമം

ദിവസവും വ്യായാമം ചെയ്യേണ്ടത് ആരോഗ്യകരമായ ഹൃദയത്തിന് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ തിരക്കു പിടിച്ച ജീവിതത്തില്‍ നിങ്ങള്‍ക്ക് സമയക്കുറവുണ്ടെങ്കില്‍ വ്യയാമം രണ്ട് സെക്ഷനായും ചെയ്യാം. ആദ്യ പകുതി രാവിലെയും ബാക്കി പകുതി വൈകുന്നേരവും ചെയ്യാവുന്നതാണ്.

വ്യായാമത്തിനായി നിങ്ങള്‍ ജിമ്മില്‍ പോകണമെന്നില്ല. വീട്ടില്‍ തന്നെ ക്ലീനിങ്, സ്വിമ്മിങ് തുടങ്ങി എന്തെങ്കിലും ജോലി ചെയ്താലും മതി. നിങ്ങള്‍ ആക്ടീവായിക്കണം എന്നതാണ് വ്യായാമെ കൊണ്ട് ഉദ്യേശിക്കുന്നത്.

ഭക്ഷണം

ആരോഗ്യകരമായ ഹൃദയത്തിന് ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും എണ്ണയും മുട്ടയും മീനും അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കേണ്ടതാണ്.

പുകവലി

പുകവലി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. തുടര്‍ച്ചയായി സിഗരറ്റ് ഉപയോഗിക്കുന്ന ഒരാളുടെ ഹൃദയം വളരെപ്പെട്ടെന്ന് അപകടത്തിലാവും. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് ഹൃദ്രോഹങ്ങള്‍ വരുന്നതിനുള്ള സാധ്യത 30 ശതമാനം കൂടുതലാണ്.

ടെന്‍ഷന്‍

അമിത ടെന്‍ഷന്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ നശിപ്പിക്കും. നിങ്ങള്‍ ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും പുകവലിക്കുന്നതും ഹൃദയത്തിന് വളരെ മോശമാണ്. ഈ സമയങ്ങളില്‍ നിങ്ങള്‍ യോഗയോ മറ്റ് വ്യായാമങ്ങളോ ചെയ്യുന്നത് വളരെ നല്ലതാണ്.

അമിതവണ്ണം

അമിതവണ്ണം ഹൃദയത്തിന് 25 ശതമാനം അപകടകരമാണ്. ആരോഗ്യകരമായ വണ്ണം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അമിത വണ്ണം ഒഴിവാക്കുന്നതിന് ദിവസവും വ്യായാവം ചെയ്യുക.

ചെക്ക്-അപ്

കൃത്യമായ ഇടവേളകളില്‍ ബോഡി ചെക്ക്-അപ് നടത്തുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താല്‍ അസുഖം പെട്ടെന്ന് തന്നെ കണ്ടെത്താനും അത് പെട്ടന്ന് ചികിത്സിച്ച് മാറ്റാനും സാധിക്കും