കല്‍പ്പറ്റ: വ്യോമാക്രമണത്തിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയെ കുറിച്ച് താൻ അഭിമാനിക്കുന്നുവെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. സൈനികൻ വസന്ത് കുമാറിന്റെ ഭാര്യ ഷീന. അനുയോജ്യമായ മറുപടി പാകിസ്ഥാന് നൽകിയ സൈനികർ സന്തോഷം നല്കുന്നുവെന്നും ഷീന പറഞ്ഞു.
Also Read ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ക്കിടെയും സജീവമായി ശ്രീനഗര്‍-മുസഫറാബാദ് അതിര്‍ത്തി
“ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പലതവണ പാകിസ്ഥാന്‍ നമ്മുടെ ക്ഷമയെ പരീക്ഷിച്ചു. ഇന്നത്തെ ആക്രമണത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ വിഷമത്തിനിടയിലും സന്തോഷവും അഭിമാനവും തോന്നി”.വസന്ത് കുമാറിന്റെ കുടുംബാംഗംങ്ങൾക്കും ഷീബയുടെ അഭിപ്രായം തന്നെയാണ്. തന്റെ സഹോദരനെ കൊലപ്പെടുത്തിയവരോട് രാജ്യം പകരം ചോദിച്ചതിൽ സന്തോഷമുണ്ടെന്ന് വസന്ത് കുമാറിന്റെ സഹോദരനും പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക്ക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മുസാഫറാബാദിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
Also Read ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നയതന്ത്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് ചൈനയിലേക്ക്
12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ ഇന്ത്യൻ വ്യോമസേന വർഷിച്ചത്. മുന്നൂറോളം പേര് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.
