ചെന്നൈ: എന്നും മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിന്റെയും സംഭാഷണത്തിന്റെയും പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിലെ പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥിയായ ഹീനാ ഖാനാണ് ഏറ്റവും ഒടുവിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായ ഹീനയുടെ പരാമര്‍ശങ്ങളാണ് ഇത്തവണത്തെ വിവാദത്തിനു തിരിതെളിയിച്ചിരിക്കുന്നത്. ഹീനയുടെ പരാമര്‍ശങ്ങള്‍ക്ക് രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ഹന്‍സിക. സോഷ്യല്‍മീഡിയയില്‍ നിന്ന് പൊങ്കാല ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഹീനയ്ക്ക് ഹന്‍സികയുടെ ചോദ്യങ്ങളും നേരിടേണ്ടി വന്നിരിക്കുന്നത്.
“ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്പ വസ്ത്രധാരണവും ഗ്ലാമറസും ആകണം” എന്നായിരുന്നു ഹീനാ ഖാന്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് ഹന്‍സിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹീനയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Look at the way this girl #Hinakhan @eyehinakhan, a TV star degrading South Indian cinema and its #Bulging heroines ??? #Disgusting #BB11 pic.twitter.com/MmoV2uWDJf?ssr=true
— sridevi sreedhar (@sridevisreedhar) October 26, 2017
Dont Miss: ആദ്യ ഷോക്കിടെ വില്ലനിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു
തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഇത്തരത്തില്‍ തരംതാഴ്ത്താന്‍ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹന്‍സിക ചോദിച്ചു. “പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും സൗത്ത് ഇന്ത്യന്‍ സിനിമകളിലാണെന്ന് അവര്‍ക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രം.” ഹന്‍സിക പറഞ്ഞു.
“ഒരു തെന്നിന്ത്യന്‍ സിനിമാതാരമാണ് താനെന്ന് പറയാന്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. ഹീനാ ഖാന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്” ഹന്‍സിക മറ്റൊരു ട്വിറ്ററില്‍ പറഞ്ഞു.
