ആദ്യ ഷോക്കിടെ വില്ലനിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു
Daily News
ആദ്യ ഷോക്കിടെ വില്ലനിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 12:15 pm

 

കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ആദ്യ ഷോയ്ക്കിടെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സവിത തിയേറ്ററില്‍ ഫാന്‍സ് ഷോയ്ക്കിടെയായിരുന്നു സംഭവം. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയപ്പോഴാണ് യുവാവ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also Read: അയാള്‍ വീടിന്റെ വാതിലില്‍ അടിക്കാന്‍ തുടങ്ങി; ഞാന്‍ കത്തിയുമായി വാതിലിനടുത്തേക്ക് പോയി; അക്രമിയെ നേരിട്ട രാത്രിയെക്കുറിച്ച് സണ്ണി ലിയോണ്‍


തിയേറ്ററില്‍ നിന്നു യുവാവ് സംഘട്ടന രംഗങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വിതരണക്കാരുടെ പ്രതിനിധി സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയിലെ 33 കാരനായ വര്‍ക്ക് ഷോപ്പ് ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചിത്രത്തോടും താരത്തോടുമുള്ള ആരാധനയാണ് യുവാവിനെ കൃത്യത്തിലേക്ക നയിച്ചതെന്നും പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ആയിരുന്നില്ല യുവാവിന്റെ ശ്രമമെന്നുമാണ് പോലീസിന്റെ നിഗമനം.


Dont Miss: കെ.പി.സി.സി പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍; പട്ടിക അംഗീകരിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു


നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയായിരുന്നു പ്രദര്‍ശനമൊരുക്കിയിരുന്നത്. നിര്‍മ്മാതാവിന്റെ പ്രതിനിധി ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നാണ് അറിയുന്നത്.