hair ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരേയും ടെന്‍ഷനടിപ്പിക്കുന്ന കാര്യമാണ് മുടി നരയ്ക്കുന്നത്. അകാല നരയാണെങ്കില്‍ പിന്നെ ടെന്‍ഷന് മറ്റൊന്നും വേണ്ട. പറയുന്ന മരുന്നുകളെല്ലാം പരീക്ഷിക്കും. എന്നിട്ടും ഫലം കാണാതെ വിഷമിക്കുകയും ചെയ്യും.

എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ നിങ്ങള്‍ക്ക് അകാല നര തടയാം. ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.

ഇലവര്‍ഗങ്ങളാണ് മുടി നരയ്ക്കുന്നത് തടയാന്‍ ഏറെ സഹായിക്കുന്നവ. കറിവേപ്പില ധാരാളം കഴിക്കുന്നത് നര തടയും. ചീര കഴിക്കുന്നതും നല്ലതാണ്.

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് നരയെ ചെറുക്കും. മുട്ട, കരള്‍, ചിക്കന്‍ എന്നിവ കഴിക്കാം. ബീന്‍സും ഏറെ ഗുണം ചെയ്യും.

ക്യാരറ്റ് കഴിക്കുന്നത് മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാണ്.