രാജ് ആന്‍ഡ് ഡി.കെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗണ്‍സ് ആന്‍ഡ് ഗുലാബ്സിന് മികച്ച പ്രതികരണം. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഗ്യാങ്സ്റ്റര്‍ കോമഡി സീരീസില്‍ ദുല്‍ഖര്‍ സല്മാന്, രാജ്കുമാര് റാവോ, ഗുല്‍ഷന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്.
ഓഗസ്റ്റ് 18ന് സ്ട്രീമിങ് ആരംഭിച്ച സീരീസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സീരീസുകളിലൊന്ന് എന്നാണ് നെറ്റിസണ്‍സ് സീരീസിനെ വിശേഷിപ്പിച്ചത്.
പൊലീസും ക്രിമിനല്സും എല്ലാം ഒത്തുചേര്‍ന്ന ഒരു ചിരിയുടെ ലോകമാണ് സീരീസ് സമ്മാനിക്കുന്നത്. പെര്‍ഫെക്ട് കാസ്റ്റിങ്ങാണ് ചിത്രത്തിനായി രാജ് ആന്‍ഡ് ഡി.കെ. തെരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

രാജ് ആന്‍ഡ് ഡി.കെയുടെ സംവിധാന മികവിന് കയ്യടികള്‍ ഉയരുന്നുണ്ട്. രാജ്കുമാര് റാവോ, ദുല്‍ഖര്‍ സല്മാന്, ഗുല്‍ഷന്‍ എന്നിവരുടെ പ്രകടനം മികച്ചതായാണ് നെറ്റിസണ്‍സ് വിലയിരുത്തുന്നത്.
അതേസമയം രാജ് ആന്‍ഡ് ഡി.കെയുടെ മറ്റ് സീരീസുകള്‍ ഗണ്‍സ് ആന്‍ഡ് ഗുലാബ്സിനെക്കാള് ഒരുപടി മുകളിലാണ് നില്ക്കുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത്രയും നല്ല കാസ്റ്റിങ് ഉണ്ടായിരുന്നിട്ടും വേണ്ടവിധം ഉപയോഗിച്ചില്ലെന്നും പറയുന്നവരുണ്ട്.

ആമസോണ്‍ വെബ് സീരിസ് ഫാമിലി മാനിനും, ഫര്‍സിക്കും ശേഷം രാജും ഡി.കെയും സംവിധാനം ചെയ്യുന്ന വെബ്സീരീസ് ആണിത്. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര് ഫിലിംസ് ആണ് വെബ് സീരീസിന്റെ നിര്‍മാണം.
ആദര്‍ശ് ഗൗരവ്, സതീഷ് കൗശിക്, വിപിന്‍ ശര്‍മ, ശ്രേയ ധന്വന്തരി, ടി.ജെ. ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Here comes a new netflix series with
The good, the bad and the funny. #GunsAndGulaabs streaming from
Today on Netflix.!! 🔫🌹#DulquerSalmaan | pic.twitter.com/RP6NvZURqG— SHR (@Sh4heer_) August 18, 2023
I earlier told you guys it will be a blockbuster series.Undoubtedly one of the best series this year. It’s a must watch!
Streaming on #Netflix
Review 🌟🌟🌟🌟
#GunsAndGulaabs#salman #rajkumarrao @RajkummarRao pic.twitter.com/0sSnxwzAjA— The Last man🇮🇳 (@MrCutCopypaste) August 18, 2023
#GunsandGulaabs has a perfect blend of humor, romance and 90’s music, especially some of Kumar Sanu’s classics!. It’s full-on entertainment, with some of the best performances. Undoubtedly one of the best series this year. It’s a must watch!#RajAndDK #RajkummarRao… pic.twitter.com/JRw87EXPgw
— Ramesh Bala (@rameshlaus) August 18, 2023
Started with the first episode and completely enthralled. Raj & DK are bloody amazing. Looks promising to be a classic 👌 #GunsAndGulaabs pic.twitter.com/f9jPb8O6HC
— Ashwin Kumar (@ashwin_kumarV) August 18, 2023
#gunsandgulaabs is a technically proficient show. it takes a LOT of time to set up a simple plot. the final ep is really FUN. there’s a last minute twist tho that feels problematic. the cast is superb with gulshan devaiah taking the cake as a villain from a ramsay brothers movie. pic.twitter.com/Zr4TvDDmoU
— Pramit (@pramitheus) August 18, 2023
Dulquer Salmaan cussing in Hindi is so cute 😂 but apart from that he did a decent job with his Hindi Dubbing. #GunsAndGulaabs pic.twitter.com/MuSoO45Zg8
— sreekanth (@EskayWrites) August 18, 2023
#GunsandGulaabs brings together cops, criminals, and a generous dose of laughter. The ensemble cast nails it, making this crime drama an absolute delight! 🌹🔫
Streaming now on Netflix #RajkummarRao #GulshanDevaiah #DulquerSalmaan #AdarshGourav #SatishKaushik #Netflix pic.twitter.com/ckwlKeoeTI— Raj Dixit | राज दीक्षित (@RajtheDixit) August 18, 2023
അതേസമയം ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തില്‍ എത്തുന്ന അഭിലാഷ് ജോഷി ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24 ന് റിലീസിന് ഒരുങ്ങുകയാണ്.
സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
Content Highlight: Guns and Gulabs netizen’s review
