arrest

[]മൈസൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഭായി നസീര്‍ പിടിയിലായി. മൈസൂരില്‍ വെച്ചാണ് നസീറും കൂട്ടാളി പ്രവീണും പിടിയിലായത്. ഗുണ്ടാനിരോധന നിയമപ്രകാരം നാല് മാസമായി നസീറിന് അറസ്റ്റ് വാറണ്ടുണ്ടായിരുന്നു.

എസ.ഐമാരായ അനന്തലാല്‍, ഗോപകുമാര്‍, വിപിന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് നസീറിനെ അറസ്റ്റു ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയാണ് ഭായി നസീര്‍. കഴിഞ്ഞദിവസം എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ വെച്ച് നസീറിന്റേയും മറ്റൊരു ഗുണ്ടാ നേതാവായ മരട് അനീഷിന്റേയും സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.

2007 ല്‍ ഭായി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍.