വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്

ചിത്രീകരണം: മജ്‌നി തിരുവങ്ങൂര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ
സമര ചരിത്രത്തിലെ
ഇതിഹാസ പോരാളികള്‍
എനിക്കരികില്‍ വന്ന്
ഗാഡ നിദ്രയിലാണ്ടു.
ഞാനതൊട്ടും
കാര്യമാക്കിയില്ല.
പക്ഷെ, അവരുടെ
കൂര്‍ക്കം വലികള്‍
ഇടക്കിടെ എന്നെ
ഉണര്‍ത്തിക്കൊണ്ടിരുന്നു.