റോഷന്‍ സിംഗ് ഗോകുലം കേരള എഫ്.സിയില്‍
I League
റോഷന്‍ സിംഗ് ഗോകുലം കേരള എഫ്.സിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th August 2020, 10:28 pm

കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ പ്രതിരോധ നിര ശക്തിപ്പെടുത്താന്‍ മണിപ്പൂരിന്റെ റോഷന്‍ സിംഗ് എത്തുന്നു. 25-കാരനായ റോഷന്‍ കഴിഞ്ഞ സീസണില്‍ നെറോക്ക എഫ്.സിയുടെ താരമായിരുന്നു.

രണ്ടു വര്‍ഷത്തേക്കാണ് ഗോകുലവുമായുള്ള കരാര്‍. ഗോകുലത്തില്‍ കളിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് റോഷന്‍ പ്രതികരിച്ചു.

‘മൂന്ന് കൊല്ലത്തിനിടയില്‍ ഗോകുലം ഒരുപാട് ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഗോകുലത്തിനൊപ്പം ഐ ലീഗ് ജയിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്” റോഷന്‍ പറഞ്ഞു.


നെറോക്കയില്‍ കളിക്കുന്നതിനു മുന്‍പ് മണിപ്പൂര്‍ ലീഗില്‍ പല ക്ലബ്ബുകളിലായി റോഷന്‍ കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ മണിപ്പൂരിനെ പ്രതിനിധീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gokulam Kerala FC I League